Panyajami paalaali

പഞ്ചമി പാലാഴി
Work
Year
Language

ആ...ആ..ആ...
പഞ്ചമിപ്പാലാഴി.....പുഞ്ചിരിപ്പാലാഴി...
പാതിരാക്കുയില്‍ പാടും പാട്ടിന്റെ പാലാഴി
പാരാകെ പാലാഴി...
പഞ്ചമിപ്പാലാഴി.....പുഞ്ചിരിപ്പാലാഴി...
പാതിരാക്കുയില്‍ പാടും പാട്ടിന്റെ പാലാഴി...

മലരമ്പനേന്തുന്ന മണിമലര്‍ക്കൊടിയോ....
മലരമ്പനേന്തുന്ന മണിമലര്‍ക്കൊടിയോ
മാധവമാസത്തിന്‍ നറുംതേനലയോ
വാര്‍മഴവില്ലോ മാണിക്യക്കല്ലോ
വര്‍ണ്ണക്കതിരോ...ആരോ നീ....
ആരോ നീ....

പഞ്ചമിപ്പാലാഴി.....പുഞ്ചിരിപ്പാലാഴി...
പാതിരാക്കുയില്‍ പാടും പാട്ടിന്റെ പാലാഴി...

അനുരാഗപ്പൊയ്കയിലെ അരയന്നപ്പിടയോ...
അനുരാഗപ്പൊയ്കയിലെ അരയന്നപ്പിടയോ
ആരും കാണാത്ത വനചന്ദ്രികയോ
ആതിരക്കുളിരോ...കല്പകത്തളിരോ...
ആരോമലാളേ..ആരോ നീ...
ആരോ നീ....

പഞ്ചമിപ്പാലാഴി.....പുഞ്ചിരിപ്പാലാഴി...
പാതിരാക്കുയില്‍ പാടും പാട്ടിന്റെ പാലാഴി...
പാരാകെ പാലാഴി...

ā...ā..ā...
pañjamippālāḻi.....puñjirippālāḻi...
pādirākkuyil pāḍuṁ pāṭṭinṟĕ pālāḻi
pārāgĕ pālāḻi...
pañjamippālāḻi.....puñjirippālāḻi...
pādirākkuyil pāḍuṁ pāṭṭinṟĕ pālāḻi...

malarambanendunna maṇimalarkkŏḍiyo....
malarambanendunna maṇimalarkkŏḍiyo
mādhavamāsattin naṟuṁtenalayo
vārmaḻavillo māṇikyakkallo
varṇṇakkadiro...āro nī....
āro nī....

pañjamippālāḻi.....puñjirippālāḻi...
pādirākkuyil pāḍuṁ pāṭṭinṟĕ pālāḻi...

anurāgappŏygayilĕ arayannappiḍayo...
anurāgappŏygayilĕ arayannappiḍayo
āruṁ kāṇātta vanasandrigayo
ādirakkuḽiro...kalbagattaḽiro...
āromalāḽe..āro nī...
āro nī....

pañjamippālāḻi.....puñjirippālāḻi...
pādirākkuyil pāḍuṁ pāṭṭinṟĕ pālāḻi...
pārāgĕ pālāḻi...