പഞ്ചപാണ്ഡവസോദരർ നമ്മൾ
പാഞ്ചാലി നമ്മുടെ ധർമ്മപത്നി
അഞ്ചുപേരെ വേട്ട ചഞ്ചലാക്ഷി
അമ്പിളിത്തെല്ലൊത്ത കോമളാംഗി
(പഞ്ചപാണ്ഡവ..)
അർജ്ജുനാ കേൾക്ക നീ പൊന്നനിയാ
അരുതരുതപ്രിയമെന്റെ പേരിൽ
മല്ലീകദംബങ്ങളെയ്തു തോഴി
സല്ലപിക്കാനായ് ക്ഷണിച്ചിടുമ്പോൾ
പൊന്നും മണിയറ വാതിൽ ഞാൻ
എൻ പാദുകങ്ങളഴിച്ചു വെയ്ക്കും
ഭീമാ പരിഭവം തെല്ലുമില്ല
കാമിനി മൂലം കലഹമില്ല
അറിയാതെ വാതിൽ തുറന്നു പോയാൽ
ആ പാപം തീരാൻ ഞാൻ സന്യസിക്കാം
ദേശാടനം ചെയ്ത് നാൾ കഴിക്കാം
ഈരേഴു ലോകവും കണ്ടു വരാം
കണ്ടു വരാം ....കണ്ടു വരാം...
ദ്രൗപദി ബാലേ കേൾ നീ
നിത്യകാമുകൻ ഭീമൻ
നിൻ പ്രേമസാഗരത്തിൻ
നീന്തും യുവനൗക ഞാൻ
പിരിയരുതേ സഖീ നീ
പിരിയരുതെന്നിൽ നിന്നും
കല്യാണീയെനിക്ക് നീ
കളഞ്ഞു കിട്ടിയ തങ്കം