Panyajabaananen seviyil

പഞ്ചബാണനെന്‍ ചെവിയില്‍
Year
Language

പഞ്ചബാണനെന്‍ ചെവിയില്‍ പറഞ്ഞൂ നിന്റെ
പതിനേഴുവസന്തങ്ങള്‍ കഴിഞ്ഞൂ
കണ്ണെഴുതി.. പൊട്ടുതൊട്ടു..
കണ്ണെഴുതി പൊട്ടുതൊട്ടു കരുതിയിരുന്നൊളൂ
ഇന്നുവരും ഇന്നുവരും നായകന്‍ ആത്മ നായകന്‍...
(പഞ്ചബാണന്‍...)

കണ്മയക്കും ചിരിയുമായ് സുന്ദരമാം മൊഴിയുമായ്
നിന്നരികില്‍ വരുമ്പോള്‍ നീയെന്തു ചെയ്യും?
വിരഹശോകം ഭാവിച്ചു വിജനമാം മണിയറയില്‍
വീണയും വായിച്ചു ഞാനിരിക്കും
(പഞ്ചബാണന്‍...)

പ്രേമവാക്യപുഷ്പങ്ങള്‍ നിന്നെവന്നു മൂടുമ്പോള്‍
രോമഹര്‍ഷം വരുമ്പോള്‍ നീയെന്തു ചെയ്യും?
മെല്ലെഞാന്‍ മാറിയെന്റെ മുല്ലമലര്‍മെത്തയില്‍
കള്ളയുറക്കം നടിച്ചു പോയ്ക്കിടക്കും
(പഞ്ചബാണനെന്‍...)

pañjabāṇanĕn sĕviyil paṟaññū ninṟĕ
padineḻuvasandaṅṅaḽ kaḻiññū
kaṇṇĕḻudi.. pŏṭṭudŏṭṭu..
kaṇṇĕḻudi pŏṭṭudŏṭṭu karudiyirunnŏḽū
innuvaruṁ innuvaruṁ nāyagan ātma nāyagan...
(pañjabāṇan...)

kaṇmayakkuṁ siriyumāy sundaramāṁ mŏḻiyumāy
ninnarigil varumboḽ nīyĕndu sĕyyuṁ?
virahaśogaṁ bhāviccu vijanamāṁ maṇiyaṟayil
vīṇayuṁ vāyiccu ñānirikkuṁ
(pañjabāṇan...)

premavākyabuṣpaṅṅaḽ ninnĕvannu mūḍumboḽ
romaharṣaṁ varumboḽ nīyĕndu sĕyyuṁ?
mĕllĕñān māṟiyĕnṟĕ mullamalarmĕttayil
kaḽḽayuṟakkaṁ naḍiccu poykkiḍakkuṁ
(pañjabāṇanĕn...)