Panyajaara panyajaayattil

പഞ്ചാര പഞ്ചായത്തില്‍
Year
Language

പഞ്ചാര പഞ്ചായത്തിൽ കഞ്ചാവിൻ കളിവീട്ടിൽ
കന്നിമാസപൂരാട പൊന്നേ പാഞ്ചാലി
നഞ്ചു വിത്തും നെഞ്ചിലേറ്റി സഞ്ചരിക്കല്ലേ
(പഞ്ചാര പഞ്ചായത്തിൽ…)

മല പോലെ വന്നതു മഞ്ഞു പോലാകുവാൻ
കരിനാഗ യക്ഷിയ്ക്ക് കുരുതിയൂട്ട്
ആഹാ ഒരു പറ അരി കൊണ്ട് കുരുതിയൂട്ട്
മുനിയാണ്ടി മാമയ്ക്ക് തൊണ്ണൂറാം കാലത്ത്
അനുരാധ പോലൊരു പെണ്ണ് വീട്ടിൽ
അനുരാധ പോലൊരു പെണ്ണ്

കറുമ്പിയാണെങ്കിലും കുറുമ്പു വിട്ടെങ്കിലും
എനിക്കും ഒരുത്തിയെ തുണയ്ക്കു തായോ (2)
പടച്ചോനെ ഞാനും ഒരാണല്ലയോ
എനിക്കും ഒരഞ്ചാറു കൊളന്ത വേണ്ടേ
കടുക്ക കഷായത്തിൽ ഈച്ച വീണേ
കടുപ്പം ഞാൻ വല്ലതും കാട്ടും സത്യം

ചെലക്കാണ്ടിരിക്കടാ വാ പൊളിയാ
ചെവിക്കുറ്റി നോക്കി ഞാൻ ഒന്നു പൂശും
നിന്റെ ചെവിക്കുറ്റി നോക്കി ഞാൻ ഒന്നു പൂശും
തന്തയും തള്ളയും ഇല്ലാത്തോനെങ്ങനെ
പെണ്ണും പെടക്കോഴീം സ്വന്തമാകും
ചെറ്റേ പെണ്ണും പെടക്കോഴീം സ്വന്തമാകും

അച്ചായൻ എന്നാലെന്നച്ചനാകൂ ആഹാ
അച്ചാരം ഇരുന്നൂറു മില്ലിയടി (2)
കച്ചോടം ഇപ്പോഴൊറപ്പിച്ചെന്നാൽ
കരിമ്പും കാലാ ഷാപ്പിൽ അന്തി മേളം
അച്ചായനെന്നെന്നെ വിളിക്കൂ മോനെ
അച്ചാ… മകാ… അച്ചാ… മകാ
അച്ചോ… മകോ…
(പഞ്ചാര പഞ്ചായത്തിൽ..)

pañjāra pañjāyattil kañjāvin kaḽivīṭṭil
kannimāsabūrāḍa pŏnne pāñjāli
nañju vittuṁ nĕñjileṭri sañjarikkalle
(pañjāra pañjāyattil…)

mala polĕ vannadu maññu polāguvān
karināga yakṣiykk kurudiyūṭṭ
āhā ŏru paṟa ari kŏṇḍ kurudiyūṭṭ
muniyāṇḍi māmaykk tŏṇṇūṟāṁ kālatt
anurādha polŏru pĕṇṇ vīṭṭil
anurādha polŏru pĕṇṇ

kaṟumbiyāṇĕṅgiluṁ kuṟumbu viṭṭĕṅgiluṁ
ĕnikkuṁ ŏruttiyĕ tuṇaykku tāyo (2)
paḍacconĕ ñānuṁ ŏrāṇallayo
ĕnikkuṁ ŏrañjāṟu kŏḽanda veṇḍe
kaḍukka kaṣāyattil īcca vīṇe
kaḍuppaṁ ñān valladuṁ kāṭṭuṁ satyaṁ

sĕlakkāṇḍirikkaḍā vā pŏḽiyā
sĕvikkuṭri nokki ñān ŏnnu pūśuṁ
ninṟĕ sĕvikkuṭri nokki ñān ŏnnu pūśuṁ
tandayuṁ taḽḽayuṁ illāttonĕṅṅanĕ
pĕṇṇuṁ pĕḍakkoḻīṁ svandamāguṁ
sĕṭre pĕṇṇuṁ pĕḍakkoḻīṁ svandamāguṁ

accāyan ĕnnālĕnnaccanāgū āhā
accāraṁ irunnūṟu milliyaḍi (2)
kaccoḍaṁ ippoḻŏṟappiccĕnnāl
karimbuṁ kālā ṣāppil andi meḽaṁ
accāyanĕnnĕnnĕ viḽikkū monĕ
accā… magā… accā… magā
acco… mago…
(pañjāra pañjāyattil..)