പഞ്ചാര മണലില്‍ കാൽവിരൽ കൊണ്ടൊരു
പടം വരയ്ക്കും പെണ്ണാളേ
പുള്ളിച്ചേലയുടുത്തൊരുങ്ങി സുന്ദരിയായ് വന്നോളേ
(പഞ്ചാരമണലിൽ..)
നെറ്റിയിലെന്തിനു പൊട്ട് (2)
നീ കരയുടെ ചന്ദനപ്പൊട്ടല്ലേ
മുടിയിലെന്തിനു പൂവു (2)
നിൻ ഉടലോ മുല്ലപ്പൂവല്ലേ
ഉടലോ മുല്ലപ്പൂവല്ലേ
പൂവല്ലേ പൂവല്ലേ പൂവല്ലേ
(പഞ്ചാരമണലിൽ..)
ചൂണ്ടലിടാതെ പിടിച്ചു (2)
നിൻ കണ്ണിലെ കരിമീനെൻ മിഴിയാലേ
മുങ്ങാതെ ഞാൻ നേടും (2)
നിൻ മാറിലെ മണിമുത്തുകൾ(2)
മുത്തുകൾ മുത്തുകൾ മുത്തുകൾ
(പഞ്ചാരമണലിൽ..)