Panineerumaay

പനിനീരുമായ്‌
Work
Year
Language

പനിനീരുമായ് പുഴകള്‍ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിന്‍ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ
മിഴിയാമ്പലില്‍ ശലഭവീണകള്‍
ശ്രുതി മീട്ടുമീ പ്രണയപ്പൊയ്‌കയില്‍
അല ഞൊറിഞ്ഞിറങ്ങി വരൂ (പനിനീരുമായ്)

തിങ്കള്‍ക്കുടം നിറയെ പൊങ്കല്‍ കുളുര്‍നിലാവ്
ചിന്തും വസന്തരാവേ‍ (തിങ്കള്‍ക്കുടം)
ഞങ്ങള്‍ മയങ്ങും മലര്‍മഞ്ചല്‍ ‍വിരിപ്പിലിളം
മഞ്ഞിന്‍ തണുപ്പു നല്‍കൂ (ഞങ്ങള്‍ മയങ്ങും)
അന്തിച്ചെപ്പില്‍ നിന്നും സിന്ദൂരം ചുണ്ടില്‍ തൂകി
അല്ലിച്ചെല്ലക്കന്നിക്കന്നങ്ങള്‍ ചായം പൂട്ടി
അരയന്നമുറങ്ങുന്ന തളിരിതള്‍ മിഴിയുടെ
ലഹരിയിലിനിയലിയാം (പനിനീരുമായ്)

എങ്ങോ മറഞ്ഞിരുന്നതെന്തോ നിറഞ്ഞലിഞ്ഞ
വെണ്‍ചന്ദന സുഗന്ധി (എങ്ങോ മറഞ്ഞ്)
എന്നോ മനസ്സിലിട്ടു മിന്നും താലിയും കെട്ടി
നിന്നെ എന്‍ സ്വന്തമാക്കി (എന്നോ മനസ്സില്‍)
ജന്മക്കൂടിന്നുള്ളില്‍ രാപാര്‍ക്കാന്‍ ചേക്കേറുമ്പോള്‍
ജോഡി ചോലത്തത്ത കുഞ്ഞുങ്ങള്‍ ഞാനും നീയും
കിളിത്തൂവല്‍ കുരുന്നുകള്‍ ചികഞ്ഞലിഞ്ഞിനിയെന്നും
ശിശിരപ്പൂങ്കുളിരണിയാം (പനിനീരുമായ്)

paninīrumāy puḻagaḽ nīndivanna kuḽire
ŏḻugunnu nin kŏlussaṇiñña kŏñjalidile
miḻiyāmbalil śalabhavīṇagaḽ
śrudi mīṭṭumī praṇayappŏy‌kayil
ala ñŏṟiññiṟaṅṅi varū (paninīrumāy)

tiṅgaḽkkuḍaṁ niṟayĕ pŏṅgal kuḽurnilāv
sinduṁ vasandarāve (tiṅgaḽkkuḍaṁ)
ñaṅṅaḽ mayaṅṅuṁ malarmañjal virippiliḽaṁ
maññin daṇuppu nalgū (ñaṅṅaḽ mayaṅṅuṁ)
andiccĕppil ninnuṁ sindūraṁ suṇḍil tūgi
alliccĕllakkannikkannaṅṅaḽ sāyaṁ pūṭṭi
arayannamuṟaṅṅunna taḽiridaḽ miḻiyuḍĕ
lahariyiliniyaliyāṁ (paninīrumāy)

ĕṅṅo maṟaññirunnadĕndo niṟaññaliñña
vĕṇsandana sugandhi (ĕṅṅo maṟaññ)
ĕnno manassiliṭṭu minnuṁ tāliyuṁ kĕṭṭi
ninnĕ ĕn svandamākki (ĕnno manassil)
janmakkūḍinnuḽḽil rābārkkān sekkeṟumboḽ
joḍi solattatta kuññuṅṅaḽ ñānuṁ nīyuṁ
kiḽittūval kurunnugaḽ sigaññaliññiniyĕnnuṁ
śiśirappūṅguḽiraṇiyāṁ (paninīrumāy)