Panineeru toovunna

പനിനീരു തൂവുന്ന
Work
Year
Language

ഹോ....
പനിനീരു തൂവുന്ന പൂനിലാവേ
പതിനേഴു താണ്ടിയ പെൺകിടാവേ
മാനസം കണികാണും മാരിവില്ലേ
മായല്ലേ നീയെന്റെ ജീവനല്ലേ...
(പനിനീരു)

ഇല്ലില്ലം കാവിലിന്നു കാത്തിരുന്നൂ - പിന്നെ
അല്ലിപ്പൂംകുളങ്ങരെ കാത്തിരുന്നു.. (ഇല്ലില്ലം)
കാണുന്ന നേരത്തു നാണിപ്പതെന്തിനോ
കാനനക്കിളി പോലെ ഓടുന്നതെന്തിനോ..
(പനിനീരു)

പൂവായ പൂവെല്ലാം ചേർത്തുവച്ചു - നിന്നെ
പൂജിക്കാൻ പൂമാല കോർത്തു വച്ചു.. (പൂവായ)
ആശ തൻ കോവിലിൽ അനുരാഗദീപത്തിൽ
ആയിരം തിരിയുമായ്‌ കാക്കുന്നു നിന്നെ ഞാൻ..
(പനിനീരു)

ho....
paninīru tūvunna pūnilāve
padineḻu tāṇḍiya pĕṇgiḍāve
mānasaṁ kaṇigāṇuṁ māriville
māyalle nīyĕnṟĕ jīvanalle...
(paninīru)

illillaṁ kāvilinnu kāttirunnū - pinnĕ
allippūṁkuḽaṅṅarĕ kāttirunnu.. (illillaṁ)
kāṇunna nerattu nāṇippadĕndino
kānanakkiḽi polĕ oḍunnadĕndino..
(paninīru)

pūvāya pūvĕllāṁ serttuvaccu - ninnĕ
pūjikkān pūmāla korttu vaccu.. (pūvāya)
āśa tan kovilil anurāgadībattil
āyiraṁ tiriyumāy‌ kākkunnu ninnĕ ñān..
(paninīru)