Panineeru peyyum nilaavil

പനിനീരു പെയ്യും നിലാവില്‍
Work
Year
Language

പനിനീര് പെയ്യും നിലാവിൽ
പാരിജാതത്തിന്‍ ചോട്ടിൽ
ഇനിയും നിന്‍ നൂപുരങ്ങളാടും
അകലെ ഞാന്‍ നിന്നെയോർത്തുപാടും.
(പനിനീരു...)

അറിയാതെന്‍ ആത്മാവിലൂറും
ഒരു രാഗം ദേവരാഗം
സഖി നിന്നെത്തേടുമെന്നും
(പനിനീരു...)

പ്രിയതോഴീ നീ മാത്രമോർക്കും
ഒരു ഗാനം സ്നേഹസാന്ദ്രം
തഴുകീടും നിന്നെയെന്നും
(പനിനീരു...)

പിരിയാനായ് മാത്രമെന്നോ..
പ്രിയമോലും സംഗമങ്ങൾ
തിരകൾക്ക് മായ്ക്കുവാനോ
കളിവീടുതീർത്തതെല്ലാം

മരണത്തിലാകിലും മറുജന്മമാകിലും
കരളിൽ തുടിക്കുമീ അനുരാഗനൊമ്പരം
മധുമാസഗായകന്‍ ഇനി യാത്രയാകിലും
വനശാഖിയോർക്കുമീ കളഗാനമെപ്പൊഴും
വിടയോതും ഹംസഗാനമല്ലാ ഇവര്‍ പാടും
നിത്യയുഗ്മ ഗാനം..അവിരാമ പ്രേമഗാനം
(പനിനീരു...)

paninīr pĕyyuṁ nilāvil
pārijādattin soṭṭil
iniyuṁ nin nūburaṅṅaḽāḍuṁ
agalĕ ñān ninnĕyorttubāḍuṁ.
(paninīru...)

aṟiyādĕn ātmāvilūṟuṁ
ŏru rāgaṁ devarāgaṁ
sakhi ninnĕtteḍumĕnnuṁ
(paninīru...)

priyadoḻī nī mātramorkkuṁ
ŏru gānaṁ snehasāndraṁ
taḻugīḍuṁ ninnĕyĕnnuṁ
(paninīru...)

piriyānāy mātramĕnno..
priyamoluṁ saṁgamaṅṅaḽ
tiragaḽkk māykkuvāno
kaḽivīḍudīrttadĕllāṁ

maraṇattilāgiluṁ maṟujanmamāgiluṁ
karaḽil tuḍikkumī anurāganŏmbaraṁ
madhumāsagāyagan ini yātrayāgiluṁ
vanaśākhiyorkkumī kaḽagānamĕppŏḻuṁ
viḍayoduṁ haṁsagānamallā ivar pāḍuṁ
nityayugma gānaṁ..avirāma premagānaṁ
(paninīru...)