Panineeru [Pathos]

പനിനീരു [Pathos]
Year
Language

പനിനീരു പെയ്യുന്നു പതിനാലാം രാവില്‍ പനിമതി
പിടയെ വിളിക്കുന്നു പുതിയോരീശല്‍ മൂളി പൈങ്കിളി

എന്നുള്ളില്‍ എന്നാല് മാരിക്കാര്‍ വന്നു മൂടുന്നു
അമ്പേറ്റപോലെയെന്‍ ഖല്‍ബിലെ കിളി കേഴുന്നു
ഏതോ സുബര്‍ക്കത്തില്‍ സ്വര്‍ണ്ണത്താമരമഞ്ചത്തില്‍
ചിരിയുടെ ചീരണി ബെച്ച് നീ സുൽത്താനേകുമ്പോൾ

റൂഹിലെരിയിച്ച ചന്ദനത്തിരിഗന്ധത്തില്‍
ഹൂറി ഞാൻ മൗത്തായ മോഹത്തിൻ ജാറം മൂടുന്നു
അകതാരില്‍ സൂക്ഷിച്ചൊരാശതന്‍ അത്തര്‍ തൂവിപ്പോയ്
കല്പന തുന്നിയ പട്ടുറുമാലും പിഞ്ഞിപ്പോയ്

മാണിക്യവും മുത്തും കോര്‍ത്തു തീര്‍ത്ത മണിമാലാ
മാറിലണിയിക്കും മുമ്പേ വീണു ചിതറിപ്പോയ്
പനിനീരു പെയ്യുന്നു പതിനാലാം രാവില്‍ പനിമതി
പിടയെ വിളിക്കുന്നു പുതിയോരീശല്‍ മൂളി പൈങ്കിളി

paninīru pĕyyunnu padinālāṁ rāvil panimadi
piḍayĕ viḽikkunnu pudiyorīśal mūḽi paiṅgiḽi

ĕnnuḽḽil ĕnnāl mārikkār vannu mūḍunnu
ambeṭrabolĕyĕn khalbilĕ kiḽi keḻunnu
edo subarkkattil svarṇṇattāmaramañjattil
siriyuḍĕ sīraṇi bĕcc nī sulttānegumboḽ

ṟūhilĕriyicca sandanattirigandhattil
hūṟi ñān mauttāya mohattin jāṟaṁ mūḍunnu
agadāril sūkṣiccŏrāśadan attar tūvippoy
kalbana tunniya paṭṭuṟumāluṁ piññippoy

māṇikyavuṁ muttuṁ korttu tīrtta maṇimālā
māṟilaṇiyikkuṁ mumbe vīṇu sidaṟippoy
paninīru pĕyyunnu padinālāṁ rāvil panimadi
piḍayĕ viḽikkunnu pudiyorīśal mūḽi paiṅgiḽi