Panineerppoovidalil

പനിനീര്‍പ്പൂവിതളില്‍
Year
Language

പനിനീര്‍പ്പൂവിതളില്‍ തേങ്ങി
പാവം വനശലഭം
നിലയറിയാതെ കഥയറിയാതെ
രാവറിയാതെ പകലറിയാതെ

ഈവഴിയില്‍ വെറുമന്യനെപ്പോലെ
ഞാനും കദനമുരുകി നില്‍പ്പൂ
കൈവഴികള്‍ വേര്‍പിരിയുന്നൂ കേഴുന്നൂ തീരം
ഇരുളലയില്‍ മറയുന്നൂ സ്വര്‍ണ്ണരഥം
മൂകമായ് സന്ധ്യാരാഗം.....

സൂര്യമുഖം കനവില്‍ക്കണികാണും
പൂവേ ഉദയമരികില്‍ നില്‍ക്കേ
ചന്ദ്രികയില്‍ ഇന്നെന്തിനുനീ
വിടരുന്നൂ വെറുതേ
ഓര്‍മ്മകളില്‍ വിങ്ങുന്നു പ്രിയഹൃദയം
മൂകമീ യമുനാതീരം.......

paninīrppūvidaḽil teṅṅi
pāvaṁ vanaśalabhaṁ
nilayaṟiyādĕ kathayaṟiyādĕ
rāvaṟiyādĕ pagalaṟiyādĕ

īvaḻiyil vĕṟumanyanĕppolĕ
ñānuṁ kadanamurugi nilppū
kaivaḻigaḽ verbiriyunnū keḻunnū tīraṁ
iruḽalayil maṟayunnū svarṇṇarathaṁ
mūgamāy sandhyārāgaṁ.....

sūryamukhaṁ kanavilkkaṇigāṇuṁ
pūve udayamarigil nilkke
sandrigayil innĕndinunī
viḍarunnū vĕṟude
ormmagaḽil viṅṅunnu priyahṛdayaṁ
mūgamī yamunādīraṁ.......