പനിനീർപ്പൂവിനു മോഹം നിൻ
ചൊടികളിൽ ഇതളായ് വിടരാൻ
മൃദുലേ, ആത്മദാഹം
മധുകണമായതിലലിയാൻ
(പനിനീർപ്പൂവിനു....)
പൌർണ്ണമിരാവിനു മോഹം നിൻ
മിഴികളിൽ നീലിമയാകാൻ
(പൌർണ്ണമിരാവിനു.....)
അതിലെ പകൽക്കിനാവാകാൻ
കവിതേ, അഭിനിവേശം
കുസൃതിക്കാറ്റിനു മോഹം നിൻ
മേനിയിൽ കുളിരല ചൊരിയാൻ
(കുസൃതിക്കാറ്റിനു.....)
അതിലെ വികാരമലരുകളാകാൻ
അഴകേ, അഭിനിവേശം
(പനിനീർപ്പൂവിനു....)