Panineer maariyil [Bonus Track]

പനിനീര്‍ മാരിയില്‍ [Bonus Track]
Year
Language

പനിനീർ മാരിയിൽ തനു കുളിരും രാത്രിയിൽ
അകതളിരിലിന്നു മോഹമഞ്ജരി
അരികിലണയാതെ ഇന്നു പോയി നീ
പുളകം പൂത്തൊരെൻ മനമുണരും മാത്രയിൽ
മധു പകരുവാനെന്നിലില്ലയോ
മൃദുല ലയ തന്ത്രി മീട്ടുകില്ലയോ
(പനിനീർ മാരിയിൽ.....)

ഏകാന്തരാവിലെൻ ഹൃദയ മൃദു ജാലകം
മെല്ലെ തുറന്നു നീ വരില്ലയോ സഖീ (2)
ധനുമാസ മാരുതൻ പ്രണയശുഭ ദൂതുമായ്
വന്നുവോ ചൊല്ലിയോ മറുവാക്കു മിണ്ടിയോ (2)
(പനിനീർ മാരിയിൽ.....)

ശാലീന പൗർണ്ണമി ചിരി തൂകി നിൽക്കവേ
ശാരികേ നിൻ മുഖേന്ദു കണ്ടിടുന്നു ഞാൻ (2)
പരിഭവം മായുവാൻ തണുവിരൽ തഴുകിടാം
പോരുമോ ചാരെ നീ ആദ്യാനുരാഗമേ (2)
(പനിനീർ മാരിയിൽ.....)

paninīr māriyil tanu kuḽiruṁ rātriyil
agadaḽirilinnu mohamañjari
arigilaṇayādĕ innu poyi nī
puḽagaṁ pūttŏrĕn manamuṇaruṁ mātrayil
madhu pagaruvānĕnnilillayo
mṛdula laya tandri mīṭṭugillayo
(paninīr māriyil.....)

egāndarāvilĕn hṛdaya mṛdu jālagaṁ
mĕllĕ tuṟannu nī varillayo sakhī (2)
dhanumāsa mārudan praṇayaśubha dūdumāy
vannuvo sŏlliyo maṟuvākku miṇḍiyo (2)
(paninīr māriyil.....)

śālīna paurṇṇami siri tūgi nilkkave
śārige nin mukhendu kaṇḍiḍunnu ñān (2)
paribhavaṁ māyuvān daṇuviral taḻugiḍāṁ
porumo sārĕ nī ādyānurāgame (2)
(paninīr māriyil.....)