പനിനീർക്കുളിരിൽ മയങ്ങീ നിലാക്കിളി
ഇനിയെൻ മടിയിൽ മയങ്ങൂ മലർക്കിളീ
ഒരു കിനാവിൻ കതിർ മണി
ചൊടിയിൽ വീണു ചിരിയായ്
രാരീരം പാടി ഞാൻ താരാട്ടുമ്പോൾ
(പനിനീർക്കുളിരിൽ....)
പുണ്യനിനവുകൾ പൂക്കും ഒരു തരുശാഖയിതിൽ
പാടും ഒരുമയോടെന്നും പറവകൾ നാമിവിടെ
അതിലിളം കിളി ഓമനക്കിളി
വിടപറഞ്ഞു നീ പോവരുതേ (2)
(പനിനീർക്കുളിരിൽ....)
സ്വർണ്ണമുകിലിനു കൂട്ടായ്
ചിറകുകൾ നീർത്തുയരും
നിന്റെ നിറുകയിലമ്മ ഒരു കുളിർ മുത്തമിടും
അരികിലൂടെ നിൻ കാവൽ മാലാഖ
കുട പിടിച്ചു നിൻ കൂടെ വരും (2)
(പനിനീർക്കുളിരിൽ....)