Pandubandoru

പണ്ടുപണ്ടൊരു
Year
Language

പണ്ടു പണ്ടൊരു ദേശത്ത്
ഉണ്ടനെന്നൊരു രാജാവ്
ഉണ്ടനെന്നൊരു രാജാവിനു
ഉണ്ടിയെന്നൊരു റാണി
ഉണ്ടിറാണിയൊരു ദിവസം
ഉദ്യാനത്തിൽ ലാത്തുമ്പോൾ
കണ്ടിതൊരു പൂമരത്തിൽ തേനീച്ചക്കൂട്
നല്ലൊരു തേനീച്ചക്കൂട്
(പണ്ടു പണ്ടൊരു…)

തേനെടുക്കാൻ മോഹിച്ചു
റാണി തന്റെ കൈനീട്ടി
തേനീച്ചകൾ മൂളിയെത്തി
റാണിയെ നല്ല കുത്തു കുത്തി
നാട്ടിലുള്ള തേനീച്ചക്കൂട്ടങ്ങളെ വേട്ടയാടി
ചുട്ടെരിച്ചു ചാമ്പലാക്കാൻ കല്പനയിട്ടു രാജാവ്
(പണ്ടു പണ്ടൊരു…)

തേൻ കൂടുകൾ തേടി തേടി
രാജകിങ്കരരോടി
തേനീച്ചക്കൂട്ടങ്ങളെ ചാമ്പലാ‍ക്കി മൂടി
പിറ്റേന്നു റാണിക്ക് മൂർച്ഛിച്ചു രോഗം
കൊട്ടാരം വൈദ്യനെത്തി കല്പിച്ചു വേഗം
തെച്ചി വേരും നാലുകൂട്ടം പച്ചിലയും കൂട്ടി
തേനൊഴിച്ചു ചാലിച്ചു റാണിക്ക് നൽകുവാൻ
സൈനികരോടി രാജ്യമാകെ തേടി
തേനീച്ചക്കൂടുമില്ല തേനുമില്ലാ നാട്ടിൽ
ഉണ്ടി തന്റെ ജീവനപ്പോൾ
ഊഴി വിട്ടു മണ്ടി
ഉണ്ട രാജനന്നുമിന്നും
തൊട്ടാൽ മൂക്കേൽ ശുണ്ഠി
(പണ്ടു പണ്ടൊരു…)

paṇḍu paṇḍŏru deśatt
uṇḍanĕnnŏru rājāv
uṇḍanĕnnŏru rājāvinu
uṇḍiyĕnnŏru ṟāṇi
uṇḍiṟāṇiyŏru divasaṁ
udyānattil lāttumboḽ
kaṇḍidŏru pūmarattil tenīccakkūṭ
nallŏru tenīccakkūṭ
(paṇḍu paṇḍŏru…)

tenĕḍukkān mohiccu
ṟāṇi tanṟĕ kainīṭṭi
tenīccagaḽ mūḽiyĕtti
ṟāṇiyĕ nalla kuttu kutti
nāṭṭiluḽḽa tenīccakkūṭṭaṅṅaḽĕ veṭṭayāḍi
suṭṭĕriccu sāmbalākkān kalbanayiṭṭu rājāv
(paṇḍu paṇḍŏru…)

ten kūḍugaḽ teḍi teḍi
rājagiṅgararoḍi
tenīccakkūṭṭaṅṅaḽĕ sāmbalākki mūḍi
piṭrennu ṟāṇikk mūrschiccu rogaṁ
kŏṭṭāraṁ vaidyanĕtti kalbiccu vegaṁ
tĕcci veruṁ nālugūṭṭaṁ paccilayuṁ kūṭṭi
tenŏḻiccu sāliccu ṟāṇikk nalguvān
sainigaroḍi rājyamāgĕ teḍi
tenīccakkūḍumilla tenumillā nāṭṭil
uṇḍi tanṟĕ jīvanappoḽ
ūḻi viṭṭu maṇḍi
uṇḍa rājanannuminnuṁ
tŏṭṭāl mūkkel śuṇḍhi
(paṇḍu paṇḍŏru…)