Pandubandoru

പണ്ടുപണ്ടൊരു
Work
Year
Language

പണ്ടു പണ്ടൊരു മൂത്താപ്പായ്ക്കുണ്ടായൊരു പൂതി
കൊച്ചീപ്പട്ടണം കാണുവാൻ
കെട്ട്യോളു തന്നുടെ അലുക്കത്ത് വിറ്റിട്ട്
വിറ്റിട്ട്..
കെട്ട്യോളു തന്നുടെ അലുക്കത്ത് വിറ്റിട്ട്
മൂപ്പരു അണഞ്ഞു മൂവന്തിക്ക്
(പണ്ടു പണ്ടൊരു...)

കപ്പല് ആ തോണികൾ
ആ ചിങ്കളത്തിപ്പെണ്ണുങ്ങൾ
ചിങ്കളത്തിപ്പെണ്ണുങ്ങളോ
ആ...കപ്പല് ആ തോണികൾ
ആ ചിങ്കളത്തിപ്പെണ്ണുങ്ങൾ
മൂത്താപ്പാ കണ്ട് അന്തം വിട്ടു പോയീ
നമ്മടെ മൂത്താപ്പാ കണ്ട് അന്തം വിട്ടു പോയീ
പള്ളിക്കടുത്തുള്ള കുണ്ടനിടവഴിയിൽ
കണ്ടു മുട്ടീ ഒരു ഹൂറിയേ
(പണ്ടു പണ്ടൊരു...)

ചാട്ടുളിക്കണ്ണുള്ള മൊഞ്ചത്തിപ്പെണ്ണിനെ
ബീടരാക്കി പുതുമാപ്പിളയായീ (2)
മാമി കൊടുത്ത ബിരിയാണി തിന്നപ്പോൾ മൂത്താപ്പാ
വീറുള്ള പയ്യനായി
മാമി കൊടുത്ത ബിരിയാണി തിന്നപ്പോൾ മൂത്താപ്പാ
ആ വീറുള്ള പയ്യനായീ
(പണ്ടു പണ്ടൊരു...)

paṇḍu paṇḍŏru mūttāppāykkuṇḍāyŏru pūdi
kŏccīppaṭṭaṇaṁ kāṇuvān
kĕṭṭyoḽu tannuḍĕ alukkatt viṭriṭṭ
viṭriṭṭ..
kĕṭṭyoḽu tannuḍĕ alukkatt viṭriṭṭ
mūpparu aṇaññu mūvandikk
(paṇḍu paṇḍŏru...)

kappal ā toṇigaḽ
ā siṅgaḽattippĕṇṇuṅṅaḽ
siṅgaḽattippĕṇṇuṅṅaḽo
ā...kappal ā toṇigaḽ
ā siṅgaḽattippĕṇṇuṅṅaḽ
mūttāppā kaṇḍ andaṁ viṭṭu poyī
nammaḍĕ mūttāppā kaṇḍ andaṁ viṭṭu poyī
paḽḽikkaḍuttuḽḽa kuṇḍaniḍavaḻiyil
kaṇḍu muṭṭī ŏru hūṟiye
(paṇḍu paṇḍŏru...)

sāṭṭuḽikkaṇṇuḽḽa mŏñjattippĕṇṇinĕ
bīḍarākki pudumāppiḽayāyī (2)
māmi kŏḍutta biriyāṇi tinnappoḽ mūttāppā
vīṟuḽḽa payyanāyi
māmi kŏḍutta biriyāṇi tinnappoḽ mūttāppā
ā vīṟuḽḽa payyanāyī
(paṇḍu paṇḍŏru...)