നിറഞ്ഞ കണ്ണുകളോടെ നിശ്ശബ്ദ വേദനയോടെ...
പിരിഞ്ഞു പോണവരേ....
വിധിയുടെ കൈകൾക്കറിയില്ലല്ലോ
വിരഹവേദന....വിരഹവേദന...
പണ്ടുപണ്ടീ ചിറ്റാരിക്കടവത്തു്
നീ വള്ളിനിക്കറിട്ടിരുന്ന കാലത്തു്...(2)
ചില്ലറ കളവുകൊണ്ടു സൗഖ്യമായ്
രണ്ടുപേർ ഈ നാട്ടിൽ വാണിരുന്നു...
വാണിരുന്നു...
പണ്ടുപണ്ടീ ചിറ്റാരിക്കടവത്തു്....
കോഴീനെ കട്ടതും ഞങ്ങളു സഹിച്ചു
സ്വന്തം കെട്ട്യോളെ തച്ചതും ഞങ്ങളു സഹിച്ചു..(2)
സഹിച്ചു സഹിച്ചു സഹികെട്ട നേരത്തു്
അന്നു് തല്ലുകൊണ്ടോടിയതു് മറന്നുപോയോ...ഓ...ഓ..
ഇരുമെയ്കൾ തമ്മിൽ പിരിഞ്ഞു പോയി
ഒറ്റ കരളയ്യോ പാവം ഉടഞ്ഞുപോയി....
കല്യാണം മൊടക്കിയതും ഞങ്ങളു ക്ഷമിച്ചു
നാട്ടാരുടെ കള്ളുകുടി മുട്ടിച്ചതും ഞങ്ങളു ക്ഷമിച്ചു..(2)
ക്ഷമിച്ചു ക്ഷമിച്ചു ക്ഷമകെടും മുമ്പേ
ഈ ചിറ്റാരിപ്പുഴ കടന്നു് ഓടിക്കോ....ഓ..ഓ...
ഇരുമെയ്കൾ തമ്മിൽ പിരിഞ്ഞു പോയി
ഒറ്റ കരളയ്യോ പാവം ഉടഞ്ഞുപോയി...
പണ്ടുപണ്ടീ ചിറ്റാരിക്കടവത്തു്
നീ വള്ളിനിക്കറിട്ടിരുന്ന കാലത്തു്...
ചില്ലറ കളവുകൊണ്ടു സൗഖ്യമായ്
രണ്ടുപേർ ഈ നാട്ടിൽ വാണിരുന്നു...
വാണിരുന്നു...
പണ്ടുപണ്ടീ ചിറ്റാരിക്കടവത്തു്....(4)