Pandu pandoru sittira

പണ്ടു പണ്ടൊരു ചിത്തിര
Year
Language

പണ്ടുപണ്ടൊരു ചിത്തിരപ്പൈങ്കിളി പമ്പാനദിയുടെ കരയില്‍....
പത്മപ്പൂവിതള്‍കൂട്ടിനുള്ളില്‍ തന്‍പ്രിയനേയും തേടീ ഇരുന്നു....
തന്‍പ്രിയനേയും തേടീ ഇരുന്നു....
പണ്ടുപണ്ടൊരു ചിത്തിരപ്പൈങ്കിളി പമ്പാനദിയുടെ കരയില്‍....

പവിഴവഞ്ചിയില്‍ പഞ്ചമിവഞ്ചിയില്‍ പമ്പയില്‍ വന്നൊരു പാട്ടുകാരന്‍...
ചിത്തിരക്കിളിയെ കണ്ടുകൊതിച്ചു ചിത്തത്തിലവന്‍ നിന്നു പുഞ്ചിരിച്ചു...
പാട്ടുകാരന്‍ കിളിയോടു ചൊല്ലീ...ഞാന്‍ നിന്റെ ഹൃദയത്തെ സ്നേഹിയ്ക്കുന്നു....

പണ്ടുപണ്ടൊരു ചിത്തിരപ്പൈങ്കിളി പമ്പാനദിയുടെ കരയില്‍....

കനവിന്റെ കുടിലില്‍ കണ്ണുനീര്‍ക്കുടിലില്‍ കനകവര്‍ണ്ണത്തൂവല്‍ച്ചിറകൊതുക്കീ....
ചക്രവാകപ്പിടപോലവള്‍ നിന്നു ചക്രവാളങ്ങള്‍ മിഴിച്ചു നിന്നു....
കിളിയുടെ മൌനം വാചാലമായി...ഞാനെന്റെ ഹൃദയം കൊടുത്തുപോയീ....

പണ്ടുപണ്ടൊരു ചിത്തിരപ്പൈങ്കിളി പമ്പാനദിയുടെ കരയില്‍....
പത്മപ്പൂവിതള്‍ കൂട്ടിനുള്ളില്‍ തന്‍പ്രിയനേയും തേടീ ഇരുന്നു....
തന്‍പ്രിയനേയും തേടീ ഇരുന്നു....

paṇḍubaṇḍŏru sittirappaiṅgiḽi pambānadiyuḍĕ karayil....
patmappūvidaḽkūṭṭinuḽḽil tanpriyaneyuṁ teḍī irunnu....
tanpriyaneyuṁ teḍī irunnu....
paṇḍubaṇḍŏru sittirappaiṅgiḽi pambānadiyuḍĕ karayil....

paviḻavañjiyil pañjamivañjiyil pambayil vannŏru pāṭṭugāran...
sittirakkiḽiyĕ kaṇḍugŏdiccu sittattilavan ninnu puñjiriccu...
pāṭṭugāran kiḽiyoḍu sŏllī...ñān ninṟĕ hṛdayattĕ snehiykkunnu....

paṇḍubaṇḍŏru sittirappaiṅgiḽi pambānadiyuḍĕ karayil....

kanavinṟĕ kuḍilil kaṇṇunīrkkuḍilil kanagavarṇṇattūvalsciṟagŏdukkī....
sakravāgappiḍabolavaḽ ninnu sakravāḽaṅṅaḽ miḻiccu ninnu....
kiḽiyuḍĕ maൌnaṁ vāsālamāyi...ñānĕnṟĕ hṛdayaṁ kŏḍuttuboyī....

paṇḍubaṇḍŏru sittirappaiṅgiḽi pambānadiyuḍĕ karayil....
patmappūvidaḽ kūṭṭinuḽḽil tanpriyaneyuṁ teḍī irunnu....
tanpriyaneyuṁ teḍī irunnu....