Pandu pandoru

പണ്ടു പണ്ടൊരു
Work
Year
Language

പണ്ടു പണ്ടൊ- രുകാലത്ത് പമ്പയാറ്റിന്‍ ‍തീരത്ത്
കതിര്‍കാണാ പക്ഷിയൊരുത്തി കതിരു കൊത്താന്‍ പോയി (2)

പച്ചക്കതിരിനു പാലുറച്ചില്ല പൈങ്കിളി രാപ്പകല്‍ കാവലിരുന്നു (2)
നീലക്കുയിലൊന്നു നീട്ടിവിളിച്ചു മേലേ മാനത്തുനിന്നും
മേലേ മാനത്തുനിന്നും (പണ്ടു )

കായലിനക്കരെ കാണാക്കുളങ്ങരെ കസ്തൂരിമാവുകള്‍ പൂത്തു (2)
പൂന്തേന്‍ കുടിക്കാന്‍ മാന്തളിര്‍ തിന്നാന്‍ പോകാം പോകാം പെണ്ണേ
പോകാം പോകാം പെണ്ണേ

കതിരുകാണാക്കിളി മോഹിച്ചു ദാഹിച്ചു കാക്കക്കുയിലിന്‍റെ കൂടെ പോയ്‌
കാണാക്കുളങ്ങരെ കസ്തൂരിമാവില്ല കായലും പായലും മാത്രം
കായലും പായലും മാത്രം
ആരിയന്‍ നെല്ലിനു മൂപ്പുറച്ചപ്പോള്‍ ആറ്റയും തത്തയും ചോദിച്ചു
കനകമണിക്കറ്റ കൊയ്യാറായപ്പോള്‍ കതിരുകാണാക്കിളി നീയെങ്ങു പോയ്‌
കതിരുകാണാക്കിളി നീയെങ്ങു പോയ്‌

paṇḍu paṇḍŏ- rugālatt pambayāṭrin dīratt
kadirgāṇā pakṣiyŏrutti kadiru kŏttān poyi (2)

paccakkadirinu pāluṟaccilla paiṅgiḽi rāppagal kāvalirunnu (2)
nīlakkuyilŏnnu nīṭṭiviḽiccu mele mānattuninnuṁ
mele mānattuninnuṁ (paṇḍu )

kāyalinakkarĕ kāṇākkuḽaṅṅarĕ kastūrimāvugaḽ pūttu (2)
pūnden kuḍikkān māndaḽir tinnān pogāṁ pogāṁ pĕṇṇe
pogāṁ pogāṁ pĕṇṇe

kadirugāṇākkiḽi mohiccu dāhiccu kākkakkuyilinṟĕ kūḍĕ poy‌
kāṇākkuḽaṅṅarĕ kastūrimāvilla kāyaluṁ pāyaluṁ mātraṁ
kāyaluṁ pāyaluṁ mātraṁ
āriyan nĕllinu mūppuṟaccappoḽ āṭrayuṁ tattayuṁ sodiccu
kanagamaṇikkaṭra kŏyyāṟāyappoḽ kadirugāṇākkiḽi nīyĕṅṅu poy‌
kadirugāṇākkiḽi nīyĕṅṅu poy‌