പണ്ടു നിന്നെ കണ്ടപ്പോളൊരു പ്ലാസ്റ്റിക്ക് പൂവു നീ (2)
ഇന്നു പരിമളപൂരം തൂകും പനിനീര്‍ പുഷ്പം നീ
ഒരു പനിനീര്‍ പുഷ്പം നീ
(പണ്ടു നിന്നെ )
അന്നു പൂന്തേനില്ല നെഞ്ചില്‍ പൂമ്പൊടിയില്ല (2)
പൂമണമില്ലാ ചായം കേറ്റിയ പുറം മോടി മാത്രം (2)
മുന്നില്‍ വന്നാല്‍ പുരുഷത്വത്തിന്‍ മുഖംമൂടി മാത്രം (2)
(പണ്ടു നിന്നെ )
ഇന്നു പ്രേമ വസന്തം തന്നു നിത്യ സുഗന്ധം (2)
സ്നേഹിച്ചീടും പുരുഷനു വേണ്ടി തപം ചെയ്കയാലേ (2)
വനിതാ സുന്ദര ഭാവം നേടി വരാംഗിയായല്ലോ (2)
(പണ്ടു നിന്നെ )