പണ്ടു കണ്ടാൽ പച്ചപ്പാവം പാവാട പ്പരുവം (2)
ഇന്നു കണ്ടാൽ ഏഴാംബഹറിലെ സുന്ദരിതൻ ഭാവം(2)
[പണ്ടു കണ്ടാൽ...]
മണവാട്ടി മണവാട്ടി (2)
ഇവൾ മദനപ്പൂവനത്തിലെ മാൻകുട്ടി (2)(മണവാട്ടി..)
കല്യാണച്ചെറുക്കനെ കയ്യാംഗ്യം കാട്ടി കാട്ടി
വല്ലാതെ കളിപ്പിച്ച ചുണക്കുട്ടി
[പണ്ടു കണ്ടാൽ...]
വാക്കിലും നോക്കിലും വമ്പത്തി (2)
ഇവൾ മൊഞ്ചിലും ചേലിലും മുമ്പത്തി (2)
കള്ളപ്പൂഞ്ചിരിയാലേ കാനേത്തു മാരനെ
കൊല്ലാതെ കൊല്ലണ കൊലക്കത്തി
[പണ്ടു കണ്ടാൽ...]
മണിയറയിൽ ഇവൾ എന്തുചെയ്യും (2)
അരിപ്പോ തിരിപ്പോ കളിച്ചിരിക്കും (2)
മണ്ണാംകട്ടയും കരിയിലയും കൂടി
മക്കത്ത് പോയൊരു കഥ പറയും
[പണ്ടു കണ്ടാൽ...]