Pandoru naalil

പണ്ടൊരു നാളിൽ
Year
Language

പണ്ടൊരു നാളില്‍ ഈ മരുഭൂവില്‍
പാരിജാതം പൂത്തിരുന്നു
പണ്ടൊരു നാളില്‍ ഈ മരുഭൂവില്‍
പാരിജാതം പൂത്തിരുന്നു
പണ്ടൊരു നാളീ രൂപവുമേതോ
പകല്‍ക്കിനാക്കള്‍ കണ്ടിരുന്നു (പണ്ടൊരു)

രാഗാര്‍ദ്രയായാ രാക്കിളിയെന്നെ
മാടിവിളിച്ച മലര്‍മരം നീ താന്‍
രാഗാര്‍ദ്രയായാ രാക്കിളിയെന്നെ
മാടിവിളിച്ച മലര്‍മരം നീ താന്‍
ഹൃദയം ഒരു തണല്‍ തേടി
അഭയം കൊതിച്ചു ഞാന്‍ നീറി
ഹൃദയം ഒരു തണല്‍ തേടി
അഭയം കൊതിച്ചു ഞാന്‍ നീറി
മരീചികയായീ മരീചികയായീ
മറഞ്ഞു പോയ് എല്ലാം
മറഞ്ഞു പോയ് മറഞ്ഞു പോയ് മറഞ്ഞു പോയ്
(പണ്ടൊരു)

സങ്കല്പരൂപം ജലരേഖ മാത്രം
സംഗീതമാകേ ഗദ്ഗദമായ്
മറഞ്ഞൂ സുഖസ്വപ്നമാല
മനസ്സോ വെറും യന്ത്രശാലാ
മറഞ്ഞൂ സുഖസ്വപ്നമാല
മനസ്സോ വെറും യന്ത്രശാലാ
കിനാവുകളേ കിനാവുകളേ
പറന്നുപോയ് നിങ്ങള്‍
ശൂന്യമായ് ശൂന്യമായ് ശൂന്യമായ് (പണ്ടൊരു)

paṇḍŏru nāḽil ī marubhūvil
pārijādaṁ pūttirunnu
paṇḍŏru nāḽil ī marubhūvil
pārijādaṁ pūttirunnu
paṇḍŏru nāḽī rūbavumedo
pagalkkinākkaḽ kaṇḍirunnu (paṇḍŏru)

rāgārdrayāyā rākkiḽiyĕnnĕ
māḍiviḽicca malarmaraṁ nī tān
rāgārdrayāyā rākkiḽiyĕnnĕ
māḍiviḽicca malarmaraṁ nī tān
hṛdayaṁ ŏru taṇal teḍi
abhayaṁ kŏdiccu ñān nīṟi
hṛdayaṁ ŏru taṇal teḍi
abhayaṁ kŏdiccu ñān nīṟi
marīsigayāyī marīsigayāyī
maṟaññu poy ĕllāṁ
maṟaññu poy maṟaññu poy maṟaññu poy
(paṇḍŏru)

saṅgalbarūbaṁ jalarekha mātraṁ
saṁgīdamāge gadgadamāy
maṟaññū sukhasvapnamāla
manasso vĕṟuṁ yandraśālā
maṟaññū sukhasvapnamāla
manasso vĕṟuṁ yandraśālā
kināvugaḽe kināvugaḽe
paṟannuboy niṅṅaḽ
śūnyamāy śūnyamāy śūnyamāy (paṇḍŏru)