Pandoru kaattiloraansimham [paattos ]

പണ്ടൊരു കാട്ടിലൊരാണ്‍സിംഹം [പാത്തോസ് ]
Year
Language

മ്.....

പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം
മദിച്ചു വാണിരുന്നു
ജീവികള്‍ക്കെല്ലാം ശല്യമായ്
എങ്ങും മേഞ്ഞിരുന്നൂ സിംഹം
എങ്ങും മേഞ്ഞിരുന്നു

കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍
കണ്ടെത്തി സിംഹം ഒരു മാന്‍ പേടയെ
രണ്ടൂപേരും സ്നേഹമായ്
ചേര്‍ന്നുവാഴും വേളയായ്
ജീവിതം സൌമ്യമായ് നീങ്ങിടും കാലം
പൂവിടും കാലം
പണ്ടൊരു കാട്ടില്‍.........

അന്നൊരു ചെയ്യാത്തെറ്റിന്‍ ഭാരവും
പ്പേറിയാ സിംഹം നൊന്തു നീറീ‍ടവേ
ഒന്നുമൊന്നും മിണ്ടാതെ
വേര്‍പിരിഞ്ഞൂ പേടമാന്‍
ഏകനായി സിംഹമോ ഇന്നും കേഴുന്നു
കാടും തേടുന്നു
പണ്ടൊരു കാട്ടില്‍.........

m.....

paṇḍŏru kāṭṭilŏrāṇ siṁhaṁ
madiccu vāṇirunnu
jīvigaḽkkĕllāṁ śalyamāy
ĕṅṅuṁ meññirunnū siṁhaṁ
ĕṅṅuṁ meññirunnu

kānanaṁ maññil muṅṅuṁ nāḽŏnnil
kaṇḍĕtti siṁhaṁ ŏru mān peḍayĕ
raṇḍūberuṁ snehamāy
sernnuvāḻuṁ veḽayāy
jīvidaṁ saൌmyamāy nīṅṅiḍuṁ kālaṁ
pūviḍuṁ kālaṁ
paṇḍŏru kāṭṭil.........

annŏru sĕyyāttĕṭrin bhāravuṁ
ppeṟiyā siṁhaṁ nŏndu nīṟīḍave
ŏnnumŏnnuṁ miṇḍādĕ
verbiriññū peḍamān
eganāyi siṁhamo innuṁ keḻunnu
kāḍuṁ teḍunnu
paṇḍŏru kāṭṭil.........