പണ്ടൊരിക്കലാദ്യം തമ്മില്‍
കണ്ടതോര്‍മ്മയുണ്ടോ?
കണ്ടുമുട്ടിയപ്പോള്‍ കണ്മുന
കൊണ്ടതോര്‍മ്മയുണ്ടോ?
മുന്നില്‍ വന്ന നേരം വഴിയില്‍
നിന്നതോര്‍മ്മയുണ്ടോ
വന്നതോര്‍മ്മയുണ്ടോ മിഴികള്‍
ചൊന്നതോര്‍മ്മയുണ്ടോ?
മിണ്ടിയില്ല തമ്മില്‍ മിണ്ടാന്‍
ചുണ്ടുകള്‍ക്കുനാണം
കള്ളനോട്ടമായ് തോഴികള്‍
ചൊല്ലിയന്നു കാര്യം
ഒറ്റമാത്രയാലെ പ്രതീക്ഷകള്‍
എത്രപൂത്തുനിന്നു
എത്രയോര്‍ത്തിരുന്നു പിന്നെ
എത്ര കാത്തിരുന്നു