Pandenre mutrattu

പണ്ടെന്റെ മുറ്റത്തു
Year
Language

പണ്ടെന്റെ മുറ്റത്ത്‌ പാട്ടും കളിയുമായ്
മണ്ടി നടന്നൊരു മാടത്തേ
എത്ര പറഞ്ഞിട്ടും ഇന്നെന്നെ കാണുമ്പോള്‍
എന്താ നീയൊന്നും മിണ്ടാത്തെ
എന്താ നീയൊന്നും മിണ്ടാത്തെ

അന്ന് നാം രണ്ടാളും ആഞ്ഞിലിക്കാടിന്റെ
പിന്നിലൊളിച്ചു കളിച്ചില്ലേ ?
ഇന്നെന്നെ കാണുമ്പോള്‍ ഒറ്റയ്ക്ക് വാതിലിന്‍
പിന്നിലൊളിക്കുന്നതെന്താണ് ?
(പണ്ടെന്റെ ......)

മുന്നില്‍ കണ്ടപ്പോള്‍ കണ്മുന താഴ്ത്തി നീ
മണ്ണില്‍ വരച്ചിട്ടതെന്താണ് ?
മറ്റുള്ളോര്‍ക്കൊന്നും അറിയാത്ത ഭാഷയില്‍
കത്ത് കുറിച്ചിട്ടതെന്താണ് ?

തെല്ലകലത്തൊരു മാടം ഞാന്‍ വെച്ചിട്ടു-
ണ്ടല്ലി മലര്‍ക്കിളീ ആറ്റക്കിളീ
ഒന്നങ്ങുവന്നാല്‍ ഒന്നിച്ചിരുന്നാല്‍
അന്നത്തെപ്പോലെ കഥ പറയാം
(പണ്ടെന്റെ ...)

paṇḍĕnṟĕ muṭratt‌ pāṭṭuṁ kaḽiyumāy
maṇḍi naḍannŏru māḍatte
ĕtra paṟaññiṭṭuṁ innĕnnĕ kāṇumboḽ
ĕndā nīyŏnnuṁ miṇḍāttĕ
ĕndā nīyŏnnuṁ miṇḍāttĕ

ann nāṁ raṇḍāḽuṁ āññilikkāḍinṟĕ
pinnilŏḽiccu kaḽiccille ?
innĕnnĕ kāṇumboḽ ŏṭraykk vādilin
pinnilŏḽikkunnadĕndāṇ ?
(paṇḍĕnṟĕ ......)

munnil kaṇḍappoḽ kaṇmuna tāḻtti nī
maṇṇil varacciṭṭadĕndāṇ ?
maṭruḽḽorkkŏnnuṁ aṟiyātta bhāṣayil
katt kuṟicciṭṭadĕndāṇ ?

tĕllagalattŏru māḍaṁ ñān vĕcciṭṭu-
ṇḍalli malarkkiḽī āṭrakkiḽī
ŏnnaṅṅuvannāl ŏnniccirunnāl
annattĕppolĕ katha paṟayāṁ
(paṇḍĕnṟĕ ...)