Pandayam oru pandayam

പന്തയം ഒരു പന്തയം
Year
Language

പന്തയം പന്തയം
ഒരു പന്തയമാണീ ജീവിതം
തോറ്റവര്‍ക്കല്ലാ ജയിച്ചവര്‍ക്കല്ലാ
തുറന്നമനസ്സിനാണീ ട്രോഫി

ലല്ലല്ലാ ലല്ലല്ലാ....

ഇന്നുതോറ്റവര്‍ നാളെജയിക്കും
സ്വര്‍ണ്ണമെഡലുകള്‍ വാങ്ങും
ചെറുപ്പക്കാരികളേ....
ഹിസ്റ്ററിക്ലാസില്‍ കൂര്‍ക്കം വലിക്കാം
ഹിന്ദിപ്പാട്ടുകള്‍ പാടിനടക്കാം
സിനിമകാണാം സ്വപ്നം കാണാം
നമുക്കീപ്പന്തയം തുടരാം
ലല്ലല്ലല്ലാലാ..........

ഇന്നുജയിച്ചവര്‍ നാളെ തോല്‍ക്കും
വന്ന ഭാഗ്യങ്ങള്‍ പോകും
ചെറുപ്പക്കാരികളേ.....
ലേഡീസ് ഹോസ്റ്റലില്‍ പോയിരിക്കാം
ലവ് ലെറ്ററുകള്‍ എഴുതാം
ലഹരിപിടിക്കാം ഹിപ്പിയാകാം
നമുക്കീപന്തയം തുടരാം

pandayaṁ pandayaṁ
ŏru pandayamāṇī jīvidaṁ
toṭravarkkallā jayiccavarkkallā
tuṟannamanassināṇī ṭrophi

lallallā lallallā....

innudoṭravar nāḽĕjayikkuṁ
svarṇṇamĕḍalugaḽ vāṅṅuṁ
sĕṟuppakkārigaḽe....
hisṭraṟiklāsil kūrkkaṁ valikkāṁ
hindippāṭṭugaḽ pāḍinaḍakkāṁ
sinimagāṇāṁ svapnaṁ kāṇāṁ
namukkīppandayaṁ tuḍarāṁ
lallallallālā..........

innujayiccavar nāḽĕ tolkkuṁ
vanna bhāgyaṅṅaḽ poguṁ
sĕṟuppakkārigaḽe.....
leḍīs hosṭralil poyirikkāṁ
lav lĕṭraṟugaḽ ĕḻudāṁ
laharibiḍikkāṁ hippiyāgāṁ
namukkībandayaṁ tuḍarāṁ