Pandatte paattugal

പണ്ടത്തെ പാട്ടുകള്‍
Year
Language

പണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്ന
പഞ്ചവര്‍ണ്ണക്കിളിയേ എന്‍
പഞ്ചവര്‍ണ്ണക്കിളിയേ
കാട്ടുരാജാവിന്റെ ഭാഗ്യം പറഞ്ഞു നീ
ആടിവരൂ കിളിയേ ആടിവരൂ കിളിയേ

കാട്ടിലെ യക്ഷിമലയിലെങ്ങോ
കാണപ്പെടാത്ത നിധിയിരിപ്പൂ (കാട്ടിലെ)
കാണാത്ത കനകത്തിനായൊരുവന്‍
കൂടപ്പിറപ്പിനെ കൊന്നുവല്ലോ

കൊലചെയത വീരന്റെ പുത്രനുണ്ടോ
അവനിന്നു ഭാഗ്യം തെളിയുന്നുണ്ടോ (കൊലചെയത)
ആടുന്നു നമ്മളാ മലയിലിപ്പോള്‍
അവനൊരു ഭാഗ്യത്തിന്‍ പടവിലിപ്പോള്‍

ആ നിധിയെങ്ങെന്നറിയുമോ നീ
ആ ദേവീവിഗ്രഹം കണ്ടുവോ നീ (ആ നിധി)
ആ നിധി കാണുവാനുള്ള മന്ത്രം
ആരോമല്‍തോഴനറിയുമല്ലോ
ആരോമല്‍തോഴനറിയുമല്ലോ ( പണ്ടത്തെ)

paṇḍattĕ pāṭṭugaḽ pāḍippaṟakkunna
pañjavarṇṇakkiḽiye ĕn
pañjavarṇṇakkiḽiye
kāṭṭurājāvinṟĕ bhāgyaṁ paṟaññu nī
āḍivarū kiḽiye āḍivarū kiḽiye

kāṭṭilĕ yakṣimalayilĕṅṅo
kāṇappĕḍātta nidhiyirippū (kāṭṭilĕ)
kāṇātta kanagattināyŏruvan
kūḍappiṟappinĕ kŏnnuvallo

kŏlasĕyada vīranṟĕ putranuṇḍo
avaninnu bhāgyaṁ tĕḽiyunnuṇḍo (kŏlasĕyada)
āḍunnu nammaḽā malayilippoḽ
avanŏru bhāgyattin paḍavilippoḽ

ā nidhiyĕṅṅĕnnaṟiyumo nī
ā devīvigrahaṁ kaṇḍuvo nī (ā nidhi)
ā nidhi kāṇuvānuḽḽa mandraṁ
āromaldoḻanaṟiyumallo
āromaldoḻanaṟiyumallo ( paṇḍattĕ)