ചിരിക്കു ചിരിക്കു ചിത്രവര്‍ണ്ണപ്പൂവേ....
ചിരിക്കു ചിരിക്കു ചിത്രവര്‍ണ്ണപ്പൂവേ
നിന് ചിരിചൊരിയും പൂനിലാവില്‍
ഞാനലിയട്ടെ
അമ്മ ചിരിയ്ക്കു എന്റെ മോളുചിരിയ്ക്കു
നടക്കൂ ...നടക്കൂ....കൊച്ചു കാലുവളരുവാന്
നല്ല വഴികള്‍ കണ്ടു നാളേ മുന്നേറുവാന്‍
നടക്കൂ....കൊച്ചു കാലുവളരുവാന്
നല്ല വഴികള്‍ കണ്ടു നാളേ മുന്നേറുവാന്‍
പൊന്നരമണി കാല്ത്തളമണി കിലുങ്ങിടട്ടേ
അമ്മയുടെ ഗദ്ഗദങ്ങള്‍ അതിലലിയട്ടേ
അമ്മചിരിച്ചു ..എന്റെ മോളു ചിരിച്ചു...
(ചിരിക്കു ചിരിക്കു....)
വളരൂ...വളരൂ.... വാര്‍തിങ്കള്‍ പോലെ നീ
പൌര്ണമിയാം യൌവ്വനത്തില്‍ പൂത്തുലഞ്ഞീടാന്‍
വളരൂ.... വാര്‍തിങ്കള്‍ പോലെ നീ
പൌര്ണമിയാം യൌവ്വനത്തില്‍ പൂത്തുലഞ്ഞീടാന്‍
പൊന്‍ വെളിച്ചം ഉമ്മവയ്ക്കും ആ വസന്തത്തില്‍
അമ്മയുടെ ദു:ഖഗാനം വീണുറങ്ങട്ടേ...വീണുറങ്ങട്ടേ
(ചിരിക്കു ചിരിക്കു....)