കൈത്താളം കേട്ടില്ലേ
നീ മണിക്കോലം കണ്ടില്ലേ
പഞ്ചാരി കേട്ടില്ലേ..പൊന്നാന വന്നില്ലേ
ആരുപറഞ്ഞെടിയാരുപറഞ്ഞെടീ
ആയില്യം കാവിലിന്നാറാട്ടല്ലെന്നു്...
വെള്ളിമാന്‍ തുള്ളിയില്ലേ...
തുള്ളിക്കൊരുകുടം പെയ്തില്ലേ
ആരുതന്നെടീ മൂക്കുത്തി
നിനക്കായിരം മുത്തുള്ള മൂക്കുത്തി....
മൂക്കുത്തി...
(കൈത്താളം കേട്ടില്ലേ...)
കണ്ണാടിനോക്കണം കണ്ണെഴുതേണം
കാൽകളിൽ രണ്ടിലും ചിലങ്ക കെട്ടേണം..(കണ്ണാടി..)
വെള്ളോട്ടുവിളക്കെടുത്തു തോഴിമാരൊത്തു നടന്നു്
മാതേവനെ വരവേല്‍ക്കാന്‍
അല്ലിമലര്ക്കാവില് എത്തേണം....
പണ്ടേ പോലെ നീ ആടേണം...
ആ...പണ്ടേ പോലെ നീ പാടേണം....(പണ്ടേ...)
ആടിപ്പാടി ആലോലമാടി നടക്കേണം...ആ..ആ...
ആടിപ്പാടി ആലോലമാടി നടക്കേണം...
പനിധനി പധമപ പസനിസ ധനിപധ
പരിസരി നിസധനി പധപമ ഗരിസാ...
(കൈത്താളം കേട്ടില്ലേ...)
ഊഞ്ഞാലാടണം പൊന്നണിയേണം
കസവുള്ള കോടിമുണ്ടു ഞൊറിഞ്ഞുടുക്കേണം..
(ഊഞ്ഞാലാടണം ...)
പാതിരാപ്പൂ ചൂടി തൃത്താലം കയ്യിലേന്തി
തിരുതാളം തുടികൊട്ടി
പൂക്കിലപോലെ തുടിക്കേണം....
പൂക്കളെപ്പോലെ കുണുങ്ങേണം
പൂമഴപോലെ ചിരിക്കേണം...
(പൂക്കളെപ്പോലെ ..)
ഇത്തിരിപ്പൂവിനോടൊത്തിരിക്കാര്യങ്ങള് ചൊല്ലേണം
ആ....ഇത്തിരിപ്പൂവിനോടൊത്തിരിക്കാര്യങ്ങള് ചൊല്ലേണം
പനിധനി പധമപ പസനിസ ധനിപധ
പരിസരി നിസധനി പധപമ ഗരിസാ...
(കൈത്താളം കേട്ടില്ലേ...)