ല ല്ല ല്ലല്ല ...
കാരിക്കിക്കിളി മുക്കിളി നാക്കിളി
നാഗക്കാവില് വിളക്ക് വയ്ക്കാന്‍ വാ
ഓ ... ഇല്ലിക്കാവില് വില്ലടിക്കാന് വാ
ഓഹോ (കാരിക്കിക്കിളി )
ഓലോലം കുയിലാളേ
അയലാളര്‍ പെണ്ണാളേ
ഊഞ്ഞാലക്കൊമ്പത്ത്
ഒയ്യാരക്കടവത്ത്
അതിലെയിതിലെ പാടിപ്പോകാം
വേലേം പൂരോം പൂതോം തിറയും
മതിയാവോളം കാണാന്‍ വാ
കളിയാടാന്‍ വാ കളിയാടാന്‍ വാ
(കാരിക്കിക്കിളി )
ഒന്നാം കൊമ്പത്തെ മാമ്പഴം കൊണ്ടാ
പൂവാലനണ്ണാനേ (ഒന്നാം )
രണ്ടാം കൊമ്പത്തെ പൂക്കില തന്നേ
കാക്കത്തമ്പ്രാട്ടീ (രണ്ടാം )
(ഒന്നാം )
മൂന്നാം കൊമ്പത്തെ തിങ്കളെനിക്ക്
പന്ത് കളിക്കാന്‍ കൊണ്ടേ വാ (മൂന്നാം )
നാലാം മാനത്തെ നക്ഷത്രം കൊണ്ടേ
ലോലാക്ക് തീര്‍ക്കാന്‍ വാ
നാലാം മാനത്തെ നക്ഷത്രം കൊണ്ടേ
ലോലാക്ക് തീര്‍ക്കാന്‍ വാ - മണി
ലോലാക്ക് തീര്‍ക്കാന്‍ വാ
(കാരിക്കിക്കിളി )
നോമ്പും നോറ്റു വലംവച്ച് വന്നൊരു
കുഞ്ഞാത്തോലേ തൃത്താവേ (നോമ്പും )
മാഞ്ഞാട്ടു മേലെന്നു പയ്യാരം പാടണ
മാമലക്കോഴീ മലംകോഴീ (മാഞ്ഞാട്ടു)
കണ്ണുകെട്ടിക്കളി കാപ്പാത്തിക്കളി-
ക്കിന്നെന്റെ കയ്യും പിടിച്ചേ വാ (കണ്ണു )
കോല്‍കളി താളത്തില്‍ ഇന്നെന്റെ കൂടെ
ചോട് വച്ച് തുടിച്ചേ വാ (കോല്‍കളി )
ചോട് വച്ച് തുടിച്ചേ വാ
ഓഹോ ...(കാരിക്കിക്കിളി )