കാറ്റിലിളകും കതിരൊളി പോലെ കവിത ചാര്‍ത്തുമെന്‍ മനസ്സ്
കണ്മണി നിന് കയ്യൊപ്പു വീണൊരു വര്‍ണ്ണ കടലാസ്..
കാര്‍ത്തിക പൊന്‍ കതിരൊളി പോലെ ആട്ടമാടും ഈ മനസ്സ്
കൂരിരുട്ടില്‍ പൂത്തു വിടര്‍ന്നൊരു വര്‍ണ്ണ പൊന്നുഷസ്സ്..
കാറ്റിലിളകും കതിരൊളി പോലെ കവിത ചാര്‍ത്തുമെന്‍ മനസ്സ്
കണ്മണി നിന് കയ്യൊപ്പു വീണൊരു വര്‍ണ്ണ കടലാസ്..
എത്ര കടലാസു പൂവുകളില്‍ ഞാന്‍ മുത്തീ മധു തേടി
കൃഷ്ണതുളസി കതിരായ് അമ്പല മുറ്റത്ത് പൂത്തു നീ
ഇതു വരെ കാണാത്തൊരഥിതി ഇരുവരെ ചേര്‍ക്കുന്നു നിയതി
കാറ്റിലിളകും കതിരൊളി പോലെ കവിത ചാര്‍ത്തുമെന്‍ മനസ്സ്
കണ്മണി നിന് കയ്യൊപ്പു വീണൊരു വര്‍ണ്ണ കടലാസ്..
എത്ര മദഗന്ധ ഗായകരെന്നെ ചുറ്റി മണം തേടി
സ്വപ്നചിറകില്‍ പാടിയണഞ്ഞൂ സ്വര്‍ഗ്ഗത്തു നിന്നും നീ
ഇതുവരെ കേള്‍ക്കാത്ത താളം ഇരുവരെ ചേര്‍ക്കുന്നു രാഗം