ആ രാത്രി മാഞ്ഞുപോയി..
ആ രക്ത ശോഭമാം...
ആ രാത്രി മാഞ്ഞുപോയി..
ആ രക്ത ശോഭമാം ആയിരം കിനാക്കളും പോയ് മറഞ്ഞു
ആ രാത്രി മാഞ്ഞുപോയി
പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ നിന്
മാടത്ത മധുരമായ് പാടുന്നു (ആ രാത്രി....)
അത്ഭുത കഥകള്‍ തന് ചെപ്പുകള്‍ തുറന്നൊരു
മുത്തെടുത്തിന്നു നിന്റെ മടിയില്‍ വയ്ക്കാം (അത്ഭുത..)
പ്ലാവില പാത്രങ്ങളില്‍ പാവയ്ക്കു
പാല് കുറുക്കും പൈതലായ്
വീണ്ടുമെന്റെ അരികില്‍ നില്ക്കൂ
ആ...ആ..ആ.(ആ രാത്രി)
അപ്സരസുകള്‍ താഴെ ചിത്രശലഭങ്ങളായ്
പുഷ്പങ്ങള്‍ തേടി വരും കഥകള്‍ ചൊല്ലാം (അപ്സരസുകള്‍...)
പൂവിനെ പോലും നുള്ളി നോവിക്കാനരുതാത്ത
കേവല സ്നേഹമായ് നീ അരികില്‍ നില്ക്കൂ
ആ...ആ..ആ.(ആ രാത്രി)