raajamallikal poo mazha thudangi raaja mandhira veedhiyorungi
രാജമല്ലികള്‍ പൂമഴതുടങ്ങീ രാജമന്ദിര വീഥിയൊരുങ്ങീ
പൂജാചന്ദനകളഭം ചാര്‍ത്തും പൂനിലാവാം നായികയൊരുങ്ങീ
എവിടേ എന്പ്രിയനെവിടേ?
എന്‍ കാല് ചിലങ്കകള്‍ തേങ്ങിത്തുടങ്ങീ
ഓ......
സുന്ദരീ കാവ്യസുന്ദരീ സുരലോകസങ്കല്പ്പ സുന്ദരീ
വിടരാത്തമൊട്ടുകള് നിന് വിരല്തട്ടിയാല്
വിടരും നറുമണം പടരും
മധുബിന്ദുവില്ലാത്ത മലരില്‍ നീ മുത്തിയാല്‍
മലരും മധുവതില്‍ നിറയും
സുന്ദരീ......സുന്ദരീ....
പനിനീര്‍ദലങ്ങളാല്‍ തോരണംചാര്‍ത്തിയ
പൌര്ണ്ണമിത്തേരിറങ്ങി
തേരോടും വാടിയില്‍ ഒന്നിച്ചുറങ്ങാം
ഓരോ കഥകള്‍ പറഞ്ഞിരിക്കാം
ഒന്നിച്ചുറങ്ങാന്‍ സമയമില്ലാ
ഇന്നേപോകണം പോര്‍ക്കളത്തില്‍
വിടതരികോമനേ പോയിവരാം
കല്യാണമാലയും കൊണ്ടുവരാം
സന്ധ്യകള്‍ വിടര്‍ന്നുകൊഴിഞ്ഞു കുങ്കുമച്ചെപ്പുകള്‍ ഒഴിഞ്ഞു
രാത്രികളായിരം മൂകരായകന്നു രാജനര്ത്തകി കാത്തിരുന്നു
രാത്രിവിടര്ന്നാല് പൂവുകള്‍ കൊഴിയും
രാജമല്ലിയായ് തീര്‍ന്നു അവളൊരു രാജമല്ലിയായ് തീര്‍ന്നു