പൊട്ടു തൊട്ട സുന്ദരീ വസന്ത സുന്ദരീ
നീരാടും വര്ണ്ണമഞ്ജരീ
നീ തൊട്ടു നിന്നതൊക്കെയും
തൊടുന്നതൊക്കെയും
പൂ ചൂടും പൊന്‍ കിനാക്കളായ്
നിറങ്ങള്‍ ദളങ്ങള്‍ സ്വരങ്ങളായ് വിടര്‍ന്നൂ
സ്വരങ്ങള്‍ മനസ്സില്‍ സുഗന്ധമായ് പരന്നൂ
ഇന്നിതാ നമ്മളും ഭാഗ്യ ജാലങ്ങളായ്
ആഹാഹാഹ..ഹാ.ആ (പൊട്ടു തൊട്ട)
അക്കാണും കൊമ്പിലെ അല്ലിമലര്‍ ചില്ലയില്‍
പൂവായ് കായായ് പൂക്കാലം
ഇന്നെന്റെ നെഞ്ചിലെ കുന്നിമണി കൂട്ടിലോ
പൊന്നും പളുങ്കും പുഞ്ചിരിച്ചൂ
ഈ കൂട്ടിലേ കൈക്കൂട്ടിലേ
വായാടി തേന്‍കിളി കൂവരം പൈങ്കിളി
കൂവണൂ എന്തേ കൂവണൂ ഹോ.. ഹോ..ഹോ.
ചെല്ല കുരുത്തോല കുഞ്ഞു കുരുത്തോല
കൊത്തിയെടുത്തൊരു കൊട്ടാരം കെട്ടേണം
ഫെയറീസ് ഡാന്‍സിങ്ങ് മെറിലി മെറിലി
റെയിന്‍സ് ഓഫ് ചോക്ലേറ്റ്
കുട്ടികുരങ്ങച്ചാരേ
വൈ ജമ്പിങ്ങ് സോ ഹൈ
അങ്ങേ തേന്മാവിന്റെ ഗിവ് മി ഫ്രുട്ട് ആന്റ് സോ ഫൈന്‍
പഴം തിന്നാനെന്തൊരു കൊതിയാണെന്നോ .....
ഹോ ഹോ ഹോ.....(പൊട്ടു തൊട്ട)
പേരില്ലാ വീട്ടിലെ നാളില്ലാ ചെക്കനെ
കാണാനെന്തൊരു ചേലാണു
ചെക്കന്റെ പെണ്ണിനു ചക്കര തുണ്ടിനു
തൊട്ടാലലിയും മനസ്സാണു്
ഒന്നും പോരാ രണ്ടും പോരാ
ഈ കടലിനുള്ളിലെ മുത്തെല്ലാം വേണം
വേണം നമുക്കു വേണം
ഹോ ....ഹോ ഹോ
മുത്തങ്ങെടുക്കേണം മുത്താരം കെട്ടണം
മുത്തു കഴുത്തീലു് മാലയൊരുക്കേണം
മുത്താരം കെട്ടിയ മുത്തു കഴുത്തീലു
മുത്തം ചാര്‍ത്തേണം
ഒരു പാടം വേണം അതില്‍ വീടു വേണം
വീട്ടില്‍ പൈക്കള്‍ വേണം
പൈക്കിടാങ്ങള്‍ വേണം
കുയില്‍ പാട്ടുംവേണം കൂടെ പാടാന്‍
ഹോ...ഹോ ..ഹോ ....(പൊട്ടു തൊട്ട)