Pallimanigalum

പള്ളിമണികളും
Work
Year
Language

Full Lyrics -

പള്ളിമണികളും പനിനീര്‍ക്കിളികളും
പള്ളിയുണര്‍ത്തും നാട് ഈനാട് നല്ല നാട്
ചുറ്റും കുളമുള്ള ചെന്താമരയുള്ള
മുറ്റത്തു തണലുള്ള വീട് ഈവീട് നല്ലവീട് (പള്ളിമണികളും)

കാലത്തുപൂത്തൊരു കുമ്പളവള്ളിയ്ക്ക്
കമ്മലുനല്‍കിയ വെയിലേ
ഞാന്‍ നട്ട പയറിനു വിരലിലിടാനൊരു
വൈഡൂര്യമോതിരം തന്നേപോ തന്നേപോ (പള്ളിമണികളും)

കുന്നത്തെ പള്ളിയില്‍ കോടിയുമായ് വന്നു
കുരിശ്ശുവരയ്ക്കുമുഷസ്സേ
പൊന്നിന്റെയിഴകൊണ്ടു പുറംചട്ട ചാര്‍ത്തിയ
പ്രാര്‍ത്ഥനാപുസ്തകം തന്നേപോ തന്നേപോ

വെള്ളിലക്കുമ്പിളില്‍ പാലുമായിന്നലെ
തുള്ളിനടന്ന നിലാവേ
ദാഹിച്ചുമയങ്ങുമെന്‍ പുരുഷനു നല്‍കുവാന്‍
നാഴൂരിപാല്‍കൂടി തന്നേപോ തന്നേപോ (പള്ളിമണികളും)

Full Lyrics -

paḽḽimaṇigaḽuṁ paninīrkkiḽigaḽuṁ
paḽḽiyuṇarttuṁ nāṭ īnāṭ nalla nāṭ
suṭruṁ kuḽamuḽḽa sĕndāmarayuḽḽa
muṭrattu taṇaluḽḽa vīṭ īvīṭ nallavīṭ (paḽḽimaṇigaḽuṁ)

kālattubūttŏru kumbaḽavaḽḽiykk
kammalunalgiya vĕyile
ñān naṭṭa payaṟinu viraliliḍānŏru
vaiḍūryamodiraṁ tannebo tannebo (paḽḽimaṇigaḽuṁ)

kunnattĕ paḽḽiyil koḍiyumāy vannu
kuriśśuvaraykkumuṣasse
pŏnninṟĕyiḻagŏṇḍu puṟaṁcaṭṭa sārttiya
prārtthanābustagaṁ tannebo tannebo

vĕḽḽilakkumbiḽil pālumāyinnalĕ
tuḽḽinaḍanna nilāve
dāhiccumayaṅṅumĕn puruṣanu nalguvān
nāḻūribālgūḍi tannebo tannebo (paḽḽimaṇigaḽuṁ)