ആ...ആ...
പല്ലവി പാടി നിന്‍ മിഴികള്‍
അനുപല്ലവി പാടി എന്‍ മിഴികള്‍
ആ...ആ...
കലഹ ഭംഗികള്‍ ചരണമായി
കവിത തുളുമ്പും ഗാനമായി
ആ...ആ... (പല്ലവി )
ഹൃദയത്തുടിപ്പിന്നു മധുരതരം
നെടുവീര്‍പ്പ് പോലും സ്വര മധുരം
സിരകളില്‍ വൈദ്യുതി തന്‍ തിരയിളക്കം
എവിടെയും അനുരാഗ മണി മുഴക്കം
ആ...ആ... (പല്ലവി )
അകലത്തിരുന്നാലും അടുത്തു വരും
അഴകേ നിന്‍ ആശാ മരന്ദഗന്ധം
സ്വരലയ ഗംഗയായ് ഈ സ്മൃതി ലഹരി
ഒരു നാളും വാടാത്തോരുഷമലരി
ആ...ആ... (പല്ലവി )