Palavattam pookkaalam

പലവട്ടം പൂക്കാലം
Year
Language

പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്
പൂങ്കുയിലൊന്നു പാടി പറഞ്ഞു (2)
നിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്ത മധുമാസം
ഒരു മാത്ര കൊണ്ടുവന്നല്ലോ (2)

കൊതിയോടെ ഓടിപ്പോയ്‌ പടിവാതിലില്‍ ചെന്നെന്‍
മിഴി രണ്ടും നീട്ടുന്ന നേരം
നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു
കനവിന്റെ തേന്മാവിന്‍ കൊമ്പ്
എന്റെ കരിളിലെ തേന്മാവിന്‍ കൊമ്പ്

palavaṭṭaṁ pūkkālaṁ vaḻidĕṭri poyiṭṭaṅṅŏrunāḽuṁ pūkkāmāṅgŏmbil
priyamuḽḽorāḽāro varuvānuṇḍĕnn
pūṅguyilŏnnu pāḍi paṟaññu (2)
ninayātta nerattĕn paḍivādilil ŏru
padavinyāsaṁ keṭṭabolĕ
varavāyālŏrunāḽuṁ piriyātta madhumāsaṁ
ŏru mātra kŏṇḍuvannallo (2)

kŏdiyoḍĕ oḍippoy‌ paḍivādilil sĕnnĕn
miḻi raṇḍuṁ nīṭṭunna neraṁ
niṟayĕ taḽirkkunnu pūkkunnu kāykkunnu
kanavinṟĕ tenmāvin kŏmp
ĕnṟĕ kariḽilĕ tenmāvin kŏmp