Paksisaastrakkaaraa

പക്ഷിശാസ്ത്രക്കാരാ
Work
Year
Language

പക്ഷിശാസ്ത്രക്കാരാ കുറവാ
പടിക്കലിത്തിരി നിന്നേപോ
താളിയോല കിളിയുമായ് നീ
തണലിലല്പമിരുന്നേ പോ (പക്ഷി)

ഒന്‍പതു തിരിയിട്ടു പൂമുഖവാതിലില്‍
ഓട്ടുവിളക്കുകൊളുത്താം ഞാന്‍ (ഒന്‍പതു)
വെറ്റിലപാക്കും വെള്ളിപ്പണവും
വിളക്കത്തുവെയ്ക്കാം ഞാന്‍
വിളക്കത്തുവെയ്ക്കാം ഞാന്‍ (പക്ഷി)

തത്തമ്മയെക്കൊണ്ട് കൊത്തിച്ചുതരുമോ
തക്കുറിയോല പൊന്നോല? (തത്തമ്മ)
തങ്കക്കുടത്തിന്റെ ജാതകമെഴുതിയ
തക്കുറിയോല പൊന്നോല
തക്കുറിയോല പൊന്നോല

അമ്മിണിക്കുട്ടനു വൃശ്ചികമാസത്തില്‍
അശ്വതിനാളു പിറന്നാള് (അമ്മിണി)
ആയുസ്സുനോക്കണം അര്‍ഥം പറയണം
അടുത്തുവന്നിരിക്കാം ഞാന്‍
അടുത്തുവന്നിരിക്കാം ഞാന്‍ (പക്ഷി)

pakṣiśāstrakkārā kuṟavā
paḍikkalittiri ninnebo
tāḽiyola kiḽiyumāy nī
taṇalilalbamirunne po (pakṣi)

ŏnpadu tiriyiṭṭu pūmukhavādilil
oṭṭuviḽakkugŏḽuttāṁ ñān (ŏnpadu)
vĕṭrilabākkuṁ vĕḽḽippaṇavuṁ
viḽakkattuvĕykkāṁ ñān
viḽakkattuvĕykkāṁ ñān (pakṣi)

tattammayĕkkŏṇḍ kŏtticcudarumo
takkuṟiyola pŏnnola? (tattamma)
taṅgakkuḍattinṟĕ jādagamĕḻudiya
takkuṟiyola pŏnnola
takkuṟiyola pŏnnola

ammiṇikkuṭṭanu vṛścigamāsattil
aśvadināḽu piṟannāḽ (ammiṇi)
āyussunokkaṇaṁ ardhaṁ paṟayaṇaṁ
aḍuttuvannirikkāṁ ñān
aḍuttuvannirikkāṁ ñān (pakṣi)