മൂവന്തിപ്പറമ്പിലൂടെ കുളിരുലയും ചുരുളുകളായ്
ഒഴുകിവരും ഓര്‍മകളാം പൂങ്കാറ്റ്
പൂങ്കാറ്റ് ചെന്തെങ്ങിന് ചീന്തോലകളില്
ശ്രുതിമീട്ടി ഉള്ളം തുടികൊട്ടി
ഉള്ളം തുയിലുണരാന്‍ തുടികൊട്ടി
പൂക്കുല തേന്‍ നിലാവത്ത് ആളൊഴിഞ്ഞ ലോകത്ത്
വെള്ളിമാന്‍ കല്ലുവിളയും മലയോരത്ത്
മാറ്റഴകാട്ടം കാണായ് മാറ്റൊലിചാറ്റും കേള്‍ക്കായ്
കാര്ത്തികത്തളകള് ചാര്‍ത്തിടും
ഇരവിനാദ്യയാമ ചേലൊഴുകി
അല്ലലിയും കിനാച്ചോല ആടിയോടും പൂഞ്ചോല
പൂഴിതന്‍ ആഴമറിയാന്‍ അലയും ചോല
നല്ലലങ്കാരം കെട്ടും നന്പൊലിയാളം ചുറ്റും
ആതിരാപ്പുടവയൂര്ന്നു വീണഴിയും
നാണം വിങ്ങി തൂര്ന്നുലഞ്ഞു