നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
സ്വപ്നത്തിന് കളിയോടം കിട്ടി...
കളിയോടം മെല്ലെത്തുഴഞ്ഞു ഞാന്‍ മറ്റാരും
കാണാത്ത കരയില്‍ ചെന്നെത്തി...
കാണാത്ത കരയില്‍ ചെന്നെത്തി.. (നിദ്രതൻ)
വെള്ളാരംകല്ല് പെറുക്കിഞാനങ്ങൊരു
വെണ്ണക്കൽക്കൊട്ടാരം കെട്ടീ
എഴുനിലയുള്ള വെണ്മാടക്കെട്ടില്‍ ഞാന്‍
വേഴാമ്പല്‍ പോലെയിരുന്നു...
രാജകുമാരനെ കാണാന്‍ (നിദ്രതൻ)
ഏതോ മരച്ചോട്ടില്‍ വേണു വായിക്കുമെന്
രാജകുമാരനെ കാണാന്‍
വേഴാമ്പല്‍ പോലെയിരുന്നു
ചിന്തുന്ന കണ്ണീരെന്‍ മാറത്തെ മാലയില്‍
ചന്ദ്രകാന്തക്കല്ല് ചാര്‍ത്തി...
ചന്ദ്രകാന്തക്കല്ല് ചാര്‍ത്തി (നിദ്ര തൻ)