പുള്ളിപ്പൂങ്കുയിൽ ചെല്ലപ്പൂങ്കുയിൽ
പാടും ചില്ലകളിൽ
പൊന്നിൻ പൂത്തിരി വെട്ടം തൂകണ
മിന്നാമിന്നികളായ്
ഒന്നായ് പോയ് വരാം
തെന്നൽ തേരു തരാം
പുന്നാരക്കിളി പൂഞ്ചോലക്കിളി
എന്നോടൊത്തു വരൂ (പുള്ളിപ്പൂങ്കുയിൽ..)
നാണിച്ചിങ്ങനെ നിന്നാലോ തിരു
വോണം പൂവിളി കൂട്ടുമ്പോൾ
നാമൊന്നിച്ചൊരു താളത്തിൽ
ചുവടോരോന്നിനി വെയ്ക്കണ്ടെ
അവിലു തരാം
മലരു തരാം
പൊലിയോ പൊലിയോ
പൊലിയുടെ പുകിലലയൊലികളിൽ മുങ്ങി
ചന്ദനപ്പല്ലക്കിൽ ചാഞ്ചാടി
അഴകൊടരികിൽ വരിക വരിക നീ (പുള്ളിപ്പൂങ്കുയിൽ..)
മുറ്റത്തെയരിമുല്ലപൂവിറുത്തിന്നൊരു
മാല കൊരുത്തൂ ഞാൻ
തൃത്താലത്തിലെടുക്കാലോ
കണി കാണാനായൊരു പൂണാരം
കളപ്പുരയിൽ
ഇണക്കിളികൾ
വരവായ് വരവായ്
മഴമുകിലുകൾ മണിമുകിലുകൾ മാഞ്ഞൂ
ചിങ്ങപ്പൊന്നോണത്തിൻ ചിന്തുകൾ
കരളിൽ നിറയുമരിയ മധുരമായ് (പുള്ളിപ്പൂങ്കുയിൽ..)