പകല്‍ക്കിനാവിന്‍ സുന്ദരമാകും പാലാഴിക്കരയില്‍
പണ്ടേനിന്നെക്കണ്ടിട്ടുണ്ടൊരു പവിഴക്കല്‍പ്പടവില്‍
എപ്പോഴെന്നറിയില്ലാ എന്നാണെന്നറിയില്ലാ
എന്നാണെന്നറിയില്ലാ
നൂപുരമിട്ടൊരു തിരകള്‍ കടലിന്‍ ഗോപുരനടയില്‍ വന്നല്ലോ
കാലില്‍തൊട്ടു വിളിയ്ക്കുകയായ് ജലകേളിക്കായ് നിന്നെ
എപ്പോഴെന്നറിയില്ലാ എന്നാണെന്നറിയില്ലാ
എന്നാണെന്നറിയില്ലാ
പകല്‍ക്കിനാവിന്‍ ......
പരിചിതമേതോ ഗാനം പാടി
അരികത്തായ് ഞാന്‍ നിന്നല്ലോ
സുരഭീമാസം തരിവളചാര്‍ത്തിയ
മന്ദാരത്തിന്‍ ചോട്ടില്‍
രാഗമെനിക്കറിയില്ല താളമെനിക്കറിയില്ല
താളമെനിക്കറിയില്ല.....
പകല്‍ക്കിനാവിന് ......
പുലര്‍കാലത്തിന്‍ പൂമ്പൊടി പുത്തന്‍
കവിതകളെഴുതി മണ്ണില്‍
കരളിലെമാനിനു കറുകകൊടുത്താ കല്‍പ്പടവില്‍ നീ നിന്നൂ
എപ്പോഴെന്നറിയില്ലാ എന്നാണെന്നറിയില്ലാ
എന്നാണെന്നറിയില്ലാ
പകല്‍ക്കിനാവിന് ......