Pagalinre naathanu

പകലിന്റെ നാഥനു
Year
Language

പകലിന്റെ നാഥന് രാജാധികാരം പതിനഞ്ചു നാഴിക മാത്രം‌
മന്നന്റെ തോളില്‍ മാറാപ്പു ചാര്‍ത്താന്‍ ദൈവത്തിനൊരു ഞൊടി മാത്രം
മലയായ് വളര്‍ത്താന്‍ കടലായ് മാറ്റാന്‍ അവനൊരു ഞാടിയിട മതിയാകും
അറിയൂ മനുഷ്യാ നീ അറിയൂ (2)
പകലിന്റെ നാഥന് രാജാധികാരം പതിനഞ്ചു നാഴിക മാത്രം‌

ആകാശ മേടയില്‍ പിറന്നുവെന്നാലും മഴയായ് പൊഴിയും മുകില്‍ നിരകള്‍
ഋതു രാജനായ് വരും വസന്തം വീണ്ടും ഇലകള്‍ പൊഴിഞ്ഞൊരു ശിശിരമാകും
തീരം തിരയെ കൈവെടിയും ശോകാന്ത സന്ധ്യകള്‍ പോയ് മറയും
കാല ചക്രങ്ങള്‍ വീണ്ടും തിരിയും ഈശ്വരന്‍ വിണ്ണില്‍ ചിരിച്ചു നില്‍ക്കും
പകലിന്റെ നാഥന് രാജാധികാരം പതിനഞ്ചു നാഴിക മാത്രം‌

ആലംബഹീനരെ തഴുകിയുണര്‍ത്താന്‍ സ്നാപഹയോഹന്നാന്‍ അവതരിക്കും
യോര്‍ദാന്‍ നദിയുടെ തീരങ്ങള്‍ വീണ്ടും ആ സ്നേഹ ഗാനത്തില്‍ മുങ്ങി നില്‍ക്കും
സമയ രഥങ്ങള്‍ കുതിച്ചുയരും മിശിഹാ മണ്ണില്‍ ഉയിര്‍ത്തെണീയ്ക്കും
നമ്മളാ കൈകളില്‍ വീണുറങ്ങുമ്പോള്‍ മനസ്സിന്‍ ചെകുത്താന്‍ മരിച്ചു വീഴും

(പകലിന്റെ നാഥന് )

pagalinṟĕ nāthan rājādhigāraṁ padinañju nāḻiga mātraṁ‌
mannanṟĕ toḽil māṟāppu sārttān daivattinŏru ñŏḍi mātraṁ
malayāy vaḽarttān kaḍalāy māṭrān avanŏru ñāḍiyiḍa madiyāguṁ
aṟiyū manuṣyā nī aṟiyū (2)
pagalinṟĕ nāthan rājādhigāraṁ padinañju nāḻiga mātraṁ‌

āgāśa meḍayil piṟannuvĕnnāluṁ maḻayāy pŏḻiyuṁ mugil niragaḽ
ṛtu rājanāy varuṁ vasandaṁ vīṇḍuṁ ilagaḽ pŏḻiññŏru śiśiramāguṁ
tīraṁ tirayĕ kaivĕḍiyuṁ śogānda sandhyagaḽ poy maṟayuṁ
kāla sakraṅṅaḽ vīṇḍuṁ tiriyuṁ īśvaran viṇṇil siriccu nilkkuṁ
pagalinṟĕ nāthan rājādhigāraṁ padinañju nāḻiga mātraṁ‌

ālaṁbahīnarĕ taḻugiyuṇarttān snābahayohannān avadarikkuṁ
yordān nadiyuḍĕ tīraṅṅaḽ vīṇḍuṁ ā sneha gānattil muṅṅi nilkkuṁ
samaya rathaṅṅaḽ kudiccuyaruṁ miśihā maṇṇil uyirttĕṇīykkuṁ
nammaḽā kaigaḽil vīṇuṟaṅṅumboḽ manassin sĕguttān mariccu vīḻuṁ

(pagalinṟĕ nāthan )