Pagal mala

പകല്‍ മഴ
Year
Language

പകൽമഴ പൊഴിയുമൊരനുപമ ലഹരിയിൽ
അഴകെഴുമിരുമനം ഒരു യുവമിഥുനമായ്
ഇതുവഴി പോകയായ്‌...
ഹിമകണമണിയുമൊരവയുടെ ചിറകുകൾ
അരിയൊരു മുകുളിത മലരിതൾ പൊതിയവെ
രാഗസാന്ദ്രമായ്...
കിനാവും കണ്ടു നിലാവായ് മിന്നി
ഉലാവും പക്ഷി പോൽ.....
(പകൽമഴ....)

നഗരസന്ധ്യകൾ വിതറിയ പുതുമയിൽ
ഉയിരിലുണരുമുണർവ്വിൽ
സരളതാളമായ് തഴുകിയ കടലിലെ
അലകൾ ചിതറും അലിവായ്
ഉണരുമരിയജലശിശിരമൊരനിതര
ജതിയിലലിയുമൊരു തഴുകലിലസുലഭ
ലഹരിനുരയുമൊരു വിരൽനഖ മുറിവായ്‌ മാറാം...
(ഉണരുമരിയ...)
പതിയെയിതനുപദ ദലപുടമരുളിയ
മധുമയ മലരുകളായ് വിടർന്നിടാം...
(പകൽമഴ....)

പ്രണയലോലരായ് നിശയുടെ മടിയിലൊ-
രുഷസ്സിൻ ഒളികൾ തിരയാം...
മധുരരാഗമായ് മനസ്സിലെ മരതക
ശലഭഹൃദയമുണരാം...
അരികിലരികിലൊരു കുതുകമിതരുളിയ
കുളിരു പകരുമൊരു പരിഭവവരലയ
സുഖദമൊരു മധുര സുലളിതപദമായ് ആടാം...
(അരികിലരികിലൊരു...)
ശ്രുതിയിലിതനുപദ ദലപുടമരുളിയ
മധുമയ മലരുകളായ് വിടർന്നിടാം...
(പകൽമഴ ....)

pagalmaḻa pŏḻiyumŏranubama lahariyil
aḻagĕḻumirumanaṁ ŏru yuvamithunamāy
iduvaḻi pogayāy‌...
himagaṇamaṇiyumŏravayuḍĕ siṟagugaḽ
ariyŏru muguḽida malaridaḽ pŏdiyavĕ
rāgasāndramāy...
kināvuṁ kaṇḍu nilāvāy minni
ulāvuṁ pakṣi pol.....
(pagalmaḻa....)

nagarasandhyagaḽ vidaṟiya pudumayil
uyiriluṇarumuṇarvvil
saraḽadāḽamāy taḻugiya kaḍalilĕ
alagaḽ sidaṟuṁ alivāy
uṇarumariyajalaśiśiramŏranidara
jadiyilaliyumŏru taḻugalilasulabha
laharinurayumŏru viralnakha muṟivāy‌ māṟāṁ...
(uṇarumariya...)
padiyĕyidanubada dalabuḍamaruḽiya
madhumaya malarugaḽāy viḍarnniḍāṁ...
(pagalmaḻa....)

praṇayalolarāy niśayuḍĕ maḍiyilŏ-
ruṣassin ŏḽigaḽ tirayāṁ...
madhurarāgamāy manassilĕ maradaga
śalabhahṛdayamuṇarāṁ...
arigilarigilŏru kudugamidaruḽiya
kuḽiru pagarumŏru paribhavavaralaya
sukhadamŏru madhura sulaḽidabadamāy āḍāṁ...
(arigilarigilŏru...)
śrudiyilidanubada dalabuḍamaruḽiya
madhumaya malarugaḽāy viḍarnniḍāṁ...
(pagalmaḻa ....)