Padinyanyaaaroru paalaali

പടിഞ്ഞാറൊരു പാലാഴി
Year
Language

പടിഞ്ഞാറൊരു പാലാഴി പാലാഴിയിലൊരു പൊന്‍തോണി
തുഴയില്ലാതോടുന്ന തോണിക്കകത്തൊരു
തുള്ളാട്ടം തുള്ളണ പാവക്കുട്ടീ പാവക്കുട്ടീ പാവക്കുട്ടീ

പാലാഴിയിലെ പാതിരാമണലില്‍
പവിഴം കുത്തിയ പാല്‍ച്ചോറ്
പവിഴം കുത്തിയ പാല്‍ച്ചോറു വിളമ്പാന്‍
പാവക്കുട്ടിയ്ക്ക് പവന്‍ കിണ്ണം
പവന്‍ കിണ്ണം പവന്‍ കിണ്ണം

പാലാഴീപ്പോകാന്‍ വഴിയേത്
ആറുകടലിനു പടിഞ്ഞാറ്
ഒന്നാം കടലില്‍ പത്തിപ്പാമ്പ്
രണ്ടാം കടലില്‍ നാഗരാജാവ്
മൂന്നാം കടലില്‍ കടല്‍ക്കിഴവന്‍
നാലാം കടലില്‍ ഭൂതത്താന്‍

അയ്യയ്യോ അഞ്ചാം കടലില്‍ ?
അഞ്ചാം കടലില്‍ അമ്പിളിമാമന്‍
ആറാം കടലില്‍ ആദിത്യഭഗവാന്‍
ആറുകടലും കടന്നു ചെന്നാല്‍
അടുത്തതു പിന്നെ പാലാഴി

പാലാഴിയിലെ പാവക്കുഞ്ഞിനു
പകല്‍ കിടന്നുറങ്ങാന്‍ പൂന്തൊട്ടില്‍
പകല്‍കിടന്നുറങ്ങുന്ന പൂന്തൊട്ടിലാട്ടാന്‍
പാല്‍ക്കടലമ്മ വളര്‍ത്തമ്മ

അമ്മേക്കണ്ടാലെനിച്ചറിയാം
അച്ചാ മുച്ചാ നക്ഷത്രം

paḍiññāṟŏru pālāḻi pālāḻiyilŏru pŏndoṇi
tuḻayillādoḍunna toṇikkagattŏru
tuḽḽāṭṭaṁ tuḽḽaṇa pāvakkuṭṭī pāvakkuṭṭī pāvakkuṭṭī

pālāḻiyilĕ pādirāmaṇalil
paviḻaṁ kuttiya pālscoṟ
paviḻaṁ kuttiya pālscoṟu viḽambān
pāvakkuṭṭiykk pavan kiṇṇaṁ
pavan kiṇṇaṁ pavan kiṇṇaṁ

pālāḻīppogān vaḻiyet
āṟugaḍalinu paḍiññāṟ
ŏnnāṁ kaḍalil pattippāmp
raṇḍāṁ kaḍalil nāgarājāv
mūnnāṁ kaḍalil kaḍalkkiḻavan
nālāṁ kaḍalil bhūdattān

ayyayyo añjāṁ kaḍalil ?
añjāṁ kaḍalil ambiḽimāman
āṟāṁ kaḍalil ādityabhagavān
āṟugaḍaluṁ kaḍannu sĕnnāl
aḍuttadu pinnĕ pālāḻi

pālāḻiyilĕ pāvakkuññinu
pagal kiḍannuṟaṅṅān pūndŏṭṭil
pagalgiḍannuṟaṅṅunna pūndŏṭṭilāṭṭān
pālkkaḍalamma vaḽarttamma

ammekkaṇḍālĕniccaṟiyāṁ
accā muccā nakṣatraṁ