Padinelu vatsarannal

പതിനേഴു വത്സരങ്ങള്‍
Year
Language

സ്വര്‍ഗ്ഗ വാതില്‍ തുറന്നു
സ്വപ്നലോകം വിടര്‍ന്നു
നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു

പതിനേഴുവത്സരങ്ങള്‍ പനിനീര് പെയ്തു നിന്നില്‍
ഇനിയും വസന്തകാലം ഇതിലെ വിരുന്നു വന്നെങ്കില്‍

മിഴിയില്‍ വിരിഞ്ഞ നാണം മൊഴിയില്‍ നിറഞ്ഞ മൌനം
കവിളിലെ കുങ്കുമങ്ങള്‍ ചൊടിയില്‍ പൊലിഞ്ഞ ഭാവം

ചിരിയില്‍ ചിലങ്ക ചാര്‍ത്തി കിളികള്‍ പറന്നു പൊങ്ങി
തളിരിന്റെ നേർമ്മ തോല്‍ക്കും തനുവില്‍ മനം മയങ്ങി

പതിനേഴുവത്സരങ്ങള്‍ പനിനീര് പെയ്തു നിന്നില്‍
ഇനിയും വസന്തകാലം ഇതിലെ വിരുന്നു വന്നെങ്കില്‍

സ്വര്‍ഗ്ഗ വാതില്‍ തുറന്നു
സ്വപ്നലോകം വിടര്‍ന്നു
നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു

svargga vādil tuṟannu
svapnalogaṁ viḍarnnu
nallavarkkĕnnumĕnnuṁ ...nallagālaṁ piṟannu

padineḻuvatsaraṅṅaḽ paninīr pĕydu ninnil
iniyuṁ vasandagālaṁ idilĕ virunnu vannĕṅgil

miḻiyil viriñña nāṇaṁ mŏḻiyil niṟañña maൌnaṁ
kaviḽilĕ kuṅgumaṅṅaḽ sŏḍiyil pŏliñña bhāvaṁ

siriyil silaṅga sārtti kiḽigaḽ paṟannu pŏṅṅi
taḽirinṟĕ nermma tolkkuṁ tanuvil manaṁ mayaṅṅi

padineḻuvatsaraṅṅaḽ paninīr pĕydu ninnil
iniyuṁ vasandagālaṁ idilĕ virunnu vannĕṅgil

svargga vādil tuṟannu
svapnalogaṁ viḍarnnu
nallavarkkĕnnumĕnnuṁ ...nallagālaṁ piṟannu