മഞ്ചാടിച്ചെപ്പില്‍ മൈലാഞ്ചിച്ചെപ്പില്
മദനക്കുളിരായൊഴുകും അല്ലിപ്പൂങ്കാറ്റേ വാ
ആരോരും കാണാതെന്‍ ആനന്ദപ്പൂന്തോപ്പില്‍ വാ വാ
സിന്ദൂരക്കാവില് ശിങ്കാരക്കാവില്
മിഴിയില്‍ മിഴിയമ്പെയ്യും കല്യാണപ്പൂമാരാ
സ്വപ്നം കൊണ്ടൊരുവര്ണ്ണപ്പൂപ്പന്തല് കെട്ടിഞാന്‍ വാ വാ
നാവില്‍ കൊഞ്ചും മൈനകള്‍ നാടന്‍ പാട്ടിന് ശീലുകള്‍
കരകരകിളി കിരികിരികിളി
കവിതമൂളണ കുരുവിപ്പൈങ്കിളികള്
ദാഹം മൂളും കണ്ണുകള്‍ മോഹപ്രാവിന് കൂടുകള്‍
ഇളംകിളി ഇണക്കിളി ഇണങ്ങിവാ വിരുന്നുതാ
തനുകുളിരല മനമിളകണു വാ
കാലം മീട്ടും വീണയില്‍ രാഗം താനം പല്ലവി
ആ തനനം തനനം മദസരിസരി മദനപല്ലവി നീ
നീയും നിന്റെ മൌനവും ഗാനം പോലെ സുന്ദരം
അകത്തളങ്ങളില്‍ സ്വയം ചിരിച്ചിലങ്കതന് സ്വരം
കിലുകിലുങ്ങണ് പറന്നുയരണ് വാ