പടച്ചോന്റെ സൃഷ്ടിയിൽ എല്ലൊരുമൊന്നേ
ദുനിയാവിൽ വന്നവർ എല്ലോരുമൊന്നേ
അടിമയില്ല മേലാവില്ല ഫക്കീറില്ല സുൽത്താനില്ല
അഹദോൻ തന്ന നല്ലൊരീ ദുനിയാവിൽ
(പടച്ചോന്റെ..)
കുടിലുകൾ തീർത്തവർ മനുസന്മാർ
കൊട്ടാരം തീർത്തവർ മനുസന്മാർ
മതിലുകൾ തീർത്തതും മതങ്ങളെ തീർത്തതും
ഇരുളിൽ പോയ് വീണതും ചെളിയിൽ പോയ് താണതും
ഇബിലീസ് കൂടിയ മനുസന്മാർ
ഇലാഹീ ഇലാഹീ
വഴി തെറ്റിപ്പോയി നിന്റെ ജീവി
(പടച്ചോന്റെ..)
പരമ ദുരാഗ്രഹം പൂണ്ടുള്ളവർ
പണവും പ്രതാപവും ആശിപ്പവർ
മങ്കയർ വലകളിൽ വീണടിയുന്നവർ
പരിശുദ്ധ സൂക്തങ്ങൾ പാടേ തകർക്കുന്നു
അല്ലാവിൻ നീതികൾ മായ്ക്കുന്നു
ഇലാഹീ ഇലാഹീ
നേർവഴി നയിക്കൂ ഇലാഹീ
(പടച്ചോന്റെ..)
ഒരു ദിനം വാഴുവോർ മനുസന്മാർ
മറുദിനം മായുവോർ മനുസന്മാർ
അറിവുള്ളതും അഴകുള്ളതും
തറഭാഗം വെച്ചതും
പലപാപം നട്ടതും
പരലോകം കൊള്ളേണ്ട മനുസന്മാർ
ഇലാഹീ ഇലാഹീ
ഇവർ നിന്നെ അറിയാതെയായ്
(പടച്ചോന്റെ..)