Paccappanamtatta

പച്ചപ്പനംതത്ത
Work
Year
Language

പച്ചപ്പനംതത്ത പാട്ടുകേട്ടപ്പം
പാടത്തു തുള്ളാട്ടം
കൈതവരമ്പത്തു കണ്ണാടിക്കവിളുള്ള
പെണ്ണിനു മയിലാട്ടം

പുഞ്ചയ്ക്കു തേവണ പൂവാലന്മാരും
പാടിയാടിന കൊണ്ടാട്ടം
സിന്ദൂരം വേണ്ട ലോലാക്കുവേണ്ടാ
ശിങ്കാരപ്പെണ്ണിനു താളത്തില്‍ തുള്ളുവാന്‍
ചേങ്ങില വേണ്ടാ ചെണ്ട വേണ്ട

കാവാലം കായലില്‍ കേവഞ്ചി തള്ളണ
കേമനാം മാരന്റെ വരവാണ്
നല്ലെണ്ണ വേണം താലിയും വേണം
മാരനെക്കാണുവാന്‍ മാഞ്ചോട്ടിലെത്തുമ്പോള്‍
മാലയും വേണം ചേലയും വേണം
ഓ.... ആ‍........

paccappanaṁtatta pāṭṭugeṭṭappaṁ
pāḍattu tuḽḽāṭṭaṁ
kaidavarambattu kaṇṇāḍikkaviḽuḽḽa
pĕṇṇinu mayilāṭṭaṁ

puñjaykku tevaṇa pūvālanmāruṁ
pāḍiyāḍina kŏṇḍāṭṭaṁ
sindūraṁ veṇḍa lolākkuveṇḍā
śiṅgārappĕṇṇinu tāḽattil tuḽḽuvān
seṅṅila veṇḍā sĕṇḍa veṇḍa

kāvālaṁ kāyalil kevañji taḽḽaṇa
kemanāṁ māranṟĕ varavāṇ
nallĕṇṇa veṇaṁ tāliyuṁ veṇaṁ
māranĕkkāṇuvān māñjoṭṭilĕttumboḽ
mālayuṁ veṇaṁ selayuṁ veṇaṁ
o.... ā........