പച്ചമരക്കാടുകളേ
പഞ്ചവര്‍ണ്ണപ്പക്ഷികളേ
വെള്ളിക്കിങ്ങിണി തുള്ളിപ്പായും
കള്ളികളേ തേനരുവികളേ
(പച്ചമര)
മണ്ണിതിലിങ്ങനെ അഴകു വിരിഞ്ഞതു
വിധിയുടെ കല്പനയോ കവിയുടെ സങ്കല്പമോ
മാനത്തെ മാരിവില്ലോ മധുമാസ മലരുകളോ
മാമലകള്‍ ചൂടിടുന്ന സപ്തവര്‍ണ്ണകിരീടമോ
വിധിയുടെ കല്പനയോ ഇതു കവിയുടെ സങ്കല്പമോ
(പച്ചമര)
കടലിലെ തിരകളോ കാറ്റിലാടും പൂവുകളോ
കാലമെന്ന കാലാകാരന്‍ എഴുതിടും താളുകളോ
വിധിയുടെ കല്പനയോ ഇതു കവിയുടെ സങ്കല്പമോ
(പച്ചമര)
paccamarakkāḍugaḽe
pañjavarṇṇappakṣigaḽe
vĕḽḽikkiṅṅiṇi tuḽḽippāyuṁ
kaḽḽigaḽe tenaruvigaḽe
(paccamara)
maṇṇidiliṅṅanĕ aḻagu viriññadu
vidhiyuḍĕ kalbanayo kaviyuḍĕ saṅgalbamo
mānattĕ mārivillo madhumāsa malarugaḽo
māmalagaḽ sūḍiḍunna saptavarṇṇagirīḍamo
vidhiyuḍĕ kalbanayo idu kaviyuḍĕ saṅgalbamo
(paccamara)
kaḍalilĕ tiragaḽo kāṭrilāḍuṁ pūvugaḽo
kālamĕnna kālāgāran ĕḻudiḍuṁ tāḽugaḽo
vidhiyuḍĕ kalbanayo idu kaviyuḍĕ saṅgalbamo
(paccamara)