പായുന്നു പൊന്മാനിങ്ങൊരു തണൽ തേടി
പാറുന്നു പിന്നാലെ ശരനിരയേറെ
കരൾ നിറയെ കനലെരിയേ
ഒരു രാപ്പാടി കേഴുന്നു ദൂരെ ദൂരെ
ഇരുൾ നാഗങ്ങൾ ചൂഴുന്നു ആരെയാരെ
(പായുന്നു..)
മേഞ്ഞു നിന്ന മേട് ദൂരെ
മാഞ്ഞു മാഞ്ഞു പോയിതോ
കാത്തു നിന്ന പേടമാനും
കൂട്ടു ചേരാതെങ്ങു പോയി
നെഞ്ചു കീറി നേരു കാട്ടാൻ
എന്തുപായം ഓർത്തുവോ (പായുന്നു..)
വേടനെയ്തു വീണ മാനിൻ
ദീനനാദം കേട്ടുവോ
പോക്കുവെയിലും യാത്രയായീ
പേക്കിനാവിൽ രാത്രിയായീ
നേരുകൾക്കു സാക്ഷിയാകും
സൂര്യ നീ വരില്ലയോ (പായുന്നൂ...)